മലപ്പുറം– പാലതിങ്ങല്‍ പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. താനൂര്‍ എടക്കടപ്പുറം സ്വദേശി ജുറൈജ് ആണ് മരിച്ചത്. തൃശൂര്‍ അഴീക്കോട് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ജുറൈദ് ഒഴുക്കില്‍ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു. നാലു ദിവസത്തോളമായി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വിദ്യാര്‍ഥിക്കായി തിരച്ചില്‍ നടത്തിയിരുന്നു. കരയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group