കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ് (24), ഷെറിൻ(25) എന്നിവർക്കാണ് പരിക്കേറ്റത്.
പുലർച്ചെ ഒരു മണിയോടെയാണ് ആൾപ്പാർപ്പില്ലാത്ത വീടിന്റെ ടെറസിൽ സ്ഫോടനം ഉണ്ടായത്. ബോംബ് നിർമാണത്തിനിടെയാണ് അപകടമെന്നാണ് സംശയം.
പരിക്കേറ്റ രണ്ട് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group