Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ഹജ് തസ്‌രീഹ് ഇല്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചവർക്ക് ശിക്ഷ
    • പത്തു വർഷത്തെ ഇടവേളക്കു ശേഷം സൗദി വിമാനം ഇറാനിൽ
    • പുതിയ കരയാക്രമണത്തിന് പിന്നാലെ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കൾ അനുവദിക്കുമെന്ന് ഇസ്രായിൽ അറിയിപ്പ്
    • സൗദിയിൽ നിർമാണ മേഖലയിൽ 1,33,000 സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും – പാർപ്പിടകാര്യ മന്ത്രി
    • വയറ്റിലൊളിപ്പിച്ച് മയക്ക്മരുന്ന് കടത്താൻ ശ്രമം; അബുദാബിയിൽ യാത്രക്കാരന്റെ കുടലിൽ നിന്ന് 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെടുത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ മാതൃഭൂമി പത്രം കത്തിച്ചും ബഹിഷ്കരിച്ചും ബി.ജെ.പി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/07/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരെ അതിരൂക്ഷമായ വിമർശനം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നന്ദി എന്ന് ഒന്നാം പേജിൽ തലക്കെട്ട് നൽകിയ മാതൃഭൂമി പത്രം കത്തിച്ചും ബഹിഷ്കരിച്ചും സംഘ്പരിവാർ പ്രവർത്തകർ. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പത്രം കത്തിച്ചു. പത്രം ബഹിഷ്കരിക്കുന്നുവെന്ന് വ്യക്തമാക്കി മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാതൃഭൂമിക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം.

    അതേസമയം, മാതൃഭൂമി ദിനപത്രം കത്തിച്ച നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ച് പ്രസ്താവന പുറത്തിറക്കി.
    ബിജെപി പ്രവര്‍ത്തകരാണ് പല ഇടങ്ങളിലായി പത്രം കത്തിച്ചത്. പരിഷ്‌കൃത സമൂഹത്തിന് അപമാനമായ നടപടിയാണിത്. വാര്‍ത്തയ്ക്ക് എന്ത് തലക്കെട്ട് നല്‍കണമെന്നും പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഏത് വിഷയത്തിന് പ്രാധാന്യം നല്‍കണമെന്നും തീരുമാനിക്കുന്നത് മാധ്യമങ്ങളാണ്. അതില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകാം. അതിന്റെ പേരില്‍ പത്രം കത്തിക്കുന്നത് പോലെയുളള പ്രാകൃത നടപടികളെ ശക്തമായി അപലപിക്കുന്നതായി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വി മുരളീധരന്‍ മാതൃഭൂമി എഡിറ്റര്‍ക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം

    മാതൃഭൂമി പത്ര വായന അവസാനിപ്പിക്കുന്നു. പത്രാധിപര്‍ക്കുള്ള തുറന്ന കത്ത്.

    ബഹു.എഡിറ്റര്‍,
    രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിനൊപ്പം നിന്ന മാതൃഭൂമി ദിനപത്രത്തെ വലിയ ആദരവോടെയാണ് വ്യക്തിപരമായി നോക്കിക്കണ്ടിരുന്നത്. അതിനാല്‍ത്തന്നെ ഏതാണ്ട് അഞ്ച് ദശാബ്ധത്തോളം മാതൃഭൂമി പത്രത്തിന്റെ വരിക്കാരനുമായിരുന്നു ഈ ഞാന്‍. എന്നാല്‍ ആ പതിവ് ഇനി ഉപേക്ഷിക്കാനാണ് തീരുമാനം.
    ജൂലൈ 2 ലെ മാതൃഭൂമി പത്രത്തിന്റെ മുന്‍ പേജ് തന്നെ മാധ്യമധര്‍മം അപ്പാടെ മറന്നതായിരുന്നു. മാധ്യമനയം തീരുമാനിക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. പക്ഷേ പത്രത്തിന്റെ ഒന്നാം പേജ് സാധാരണ വാര്‍ത്തകള്‍ അറിയിക്കാനുള്ളതാണ്. എന്നാല്‍ അന്നേ ദിവസത്തെ മാതൃഭൂമി ഒന്നാം പേജില്‍ത്തന്നെ ഏതാണ്ട് മുഖപ്രസംഗത്തിന്റെ സ്വഭാവമാണ് പുലര്‍ത്തിയത്. ഏകപക്ഷീയമായി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയെ വാനോളം പുകഴ്ത്തുകയും മൂന്നാം തവണയും ജനം അധികാരത്തിലേറ്റിയ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്ത സമീപനം മാധ്യമധാര്‍മികതയ്ക്ക് നിരക്കാത്തതാണ്.
    പാര്‍ലമെന്ററി മര്യാദകളെല്ലാം ലംഘിച്ച് ഒന്നാം ദിനം രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ച അനുവദിക്കാതിരുന്ന, ചര്‍ച്ചയില്‍ പങ്കെടുത്ത് ഹിന്ദു സമൂഹത്തെ ആകെ അവഹേളിക്കുകയും അസത്യങ്ങളുടെ കൂമ്പാരം തുറന്നിടുകയും ചെയ്ത രാഹുല്‍ ഗാന്ധി എന്ന അപക്വമതിയായ രാഷ്ട്രീയക്കാരന് ഒന്നാം പേജില്‍ ”നന്ദി”രേഖപ്പെടുത്തിയതിലൂടെ മാതൃഭൂമി അരാജകവാദികളുടെ പക്ഷത്താണെന്ന് തെളിയിച്ചിരിക്കുകയാണ്.
    മുഖ്യവായനക്കാരായ ഭൂരിപക്ഷ സമുദായത്തെയാകെ അവഹേളിച്ചയാള്‍ക്ക് നന്ദി പറഞ്ഞതിലൂടെ ആ സമൂഹത്തോടുള്ള നിലപാടും താങ്കളുടെ സ്ഥാപനം വ്യക്തമാക്കി. മാതൃഭൂമിയുടെ ഒന്നാം പേജില്‍ നിന്ന് തന്നെ രാഹുലിന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ.”ഹിന്ദുക്കള്‍ എന്ന് സ്വയം വിളിക്കുന്നവര്‍ മുഴുവന്‍സമയവും അക്രമത്തിലും വിദ്വേഷത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരാണ്.” ഇത് പറഞ്ഞയാള്‍ക്കാണ് മാതൃഭൂമിയുടെ നന്ദി !
    മാതൃഭൂമി എഡിറ്റോറിയല്‍ ടീമിനെ അഭിമാനത്തോടെ ഓര്‍മിപ്പിക്കട്ടെ, ഞാന്‍ ഹിന്ദുവാണ്. അക്രമവും വിദ്വേഷവും എന്റെ പാതയല്ല. പക്ഷേ എന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നവരോട് സഹകരിച്ചു പോകാന്‍ സാധിക്കുകയുമില്ല. 2016ല്‍ പ്രവാചക നിന്ദ ആരോപിച്ച് താങ്കളുടെ പത്രത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ മറന്നിട്ടുണ്ടാവില്ല. അന്ന് നിങ്ങള്‍ മാപ്പ് പറഞ്ഞു. അത്തരം സമ്മര്‍ദങ്ങളും ഭീഷണികളും ഹിന്ദു സമൂഹത്തില്‍ നിന്നുണ്ടാവില്ല. കാരണം ഹിന്ദുമതം അഹിംസയുടെയും സഹിഷ്ണുതയുടെയും മതമാണ്. സത്യവും ധര്‍മവുമാണ് പാത.
    1923 മാര്‍ച്ച് പതിനെട്ടിന് ഒന്നാം ലക്കത്തിലെ മാതൃഭൂമി മുഖപ്രസംഗത്തിലെ വരികള്‍ അങ്ങയെ ഓര്‍മിപ്പിക്കട്ടെ. ‘ അവരവരുടെ ബുദ്ധിക്കും പ്രാപ്തിക്കും അധ്വാനത്തിനും അനുസരിച്ചുള്ള ഫലം യാതൊരു തടസവും കൂടാതെ അനുഭവിക്കാന്‍ ആര്‍ക്കും സാധിക്കണം. അതിനെ കുറയ്ക്കുവാനോ ഇല്ലാതാക്കുവാനോ മനുഷ്യന്റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കുവാനോ നശിപ്പിക്കുവാനോ ഉള്ള ആചാരസമ്പ്രദായങ്ങളോ നിബന്ധനകളോ മനുഷ്യവര്‍ഗത്തിന്റെ അഭിവൃദ്ധിക്ക് പറ്റാത്തതാകയാല്‍ അവയെ തീരെ അകറ്റണം”.
    നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് മൂന്നാവട്ടവും തുടര്‍ച്ചയായി ഈ രാജ്യത്തെ ജനം അധികാരത്തിലേറ്റിയത് എന്ന് മാതൃഭൂമി മറന്നു. ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കാനും നശിപ്പിക്കാനുമുള്ള ശ്രമത്തിനൊപ്പവുമാണ് ഇന്നത്തെ മാതൃഭൂമി എന്നതിനാല്‍ നിങ്ങള്‍ക്കൊപ്പമുള്ള യാത്ര ഇവിടെ അവസാനിപ്പിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Modi Rahul Gandhi
    Latest News
    ഹജ് തസ്‌രീഹ് ഇല്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചവർക്ക് ശിക്ഷ
    19/05/2025
    പത്തു വർഷത്തെ ഇടവേളക്കു ശേഷം സൗദി വിമാനം ഇറാനിൽ
    19/05/2025
    പുതിയ കരയാക്രമണത്തിന് പിന്നാലെ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കൾ അനുവദിക്കുമെന്ന് ഇസ്രായിൽ അറിയിപ്പ്
    19/05/2025
    സൗദിയിൽ നിർമാണ മേഖലയിൽ 1,33,000 സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും – പാർപ്പിടകാര്യ മന്ത്രി
    19/05/2025
    വയറ്റിലൊളിപ്പിച്ച് മയക്ക്മരുന്ന് കടത്താൻ ശ്രമം; അബുദാബിയിൽ യാത്രക്കാരന്റെ കുടലിൽ നിന്ന് 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെടുത്തു
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.