കോട്ടയം: ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ, ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ ഇടക്കുന്നം മുക്കാലി സ്വദേശി ആൽബിൻ തോമസ്(23) ആണ് മരിച്ചത്.
കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് അപകടം. ബസിനെ മറികടക്കാനുള്ള ഓട്ടത്തിനിടെ ആൽബിൻ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആൽബിൻ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്കു തെറിച്ചുവീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. എതിരെ വന്ന ബൈക്കിൽ സഞ്ചരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി സാജിതിന് പരുക്കേറ്റു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







