കണ്ണൂർ – പുതിയതെരു ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ് മരിച്ചു. വളപട്ടണത്തെ ചാക്ക് വ്യാപാരിയായിരുന്ന പരേതനായ കെ.എം മുസ്തഫയുടെയും തങ്ങൾ വയൽ സ്വദേശിനിയായ ഹസനപ്പാത്തു സറീനയുടെയും മകനായ സഫ് വാനാണ് (24) മരിച്ചത്. കണ്ണൂരിൽ നിന്നും വളപട്ടണം ഭാഗത്തേക്ക് വരികയായിരുന്ന സഫ് വാൻ, സഞ്ചരിച്ച ബൈക്ക് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയും, എതിരെ വന്ന ടാങ്കർ ലോറിയുടെ ടയർ തലയിൽ കയറി സംഭവസ്ഥലത്ത് മരിക്കുകയുമായിരുന്നു.
ഇതേതുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുള്ള സഫ് വാന്റെ മൃതദേഹം നാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി വളപട്ടണം മന്ന ഖബർസ്ഥാനിൽ കബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group