അരീക്കോട്- ജിദ്ദയിലെ സാറ ബേക്കറിയിലെ മലയാളി തൊഴിലാളികൾ മലപ്പുറം ജില്ലയിലെ അരീക്കോട് സംഗമിച്ചു. മുൻ ജനറൽ മാനേജർ സിറാജ് മണ്ടോട്ടിൽ വേങ്ങരയുടെ അധ്യക്ഷതയിൽ മുൻ ജനറൽ മാനേജർ പൊന്മള അബ്ദുലത്തീഫ് മുസ്ലിയാർ ഉൽഘാടനം ചെയ്തു. മുൻ ജനറൽ മാനേജർ അബൂബക്കർ മുസ്ലിയാർ വീതനശേരി, മായിൻ മുസ്ലിയാർ കോഡൂർ, ഹംസ ഹാജി കുന്നംപുറം, ഇസ്മായിൽ മുസ്ലിയാർ പൊന്മള, നാസർ പൊന്മള എന്നിവർ പ്രസംഗിച്ചു.
മുഹമ്മദലി കോഡൂർ സ്വാഗതവും അബ്ദുസമദ് വണ്ടൂർ നന്ദിയും പറഞ്ഞു. സംഗമ ഉപഹാരം അബുബക്കർ മുസ്ലിയാരിൽ നിന്നും ഹനീഫ വേങ്ങര ഏറ്റുവാങ്ങി. ആദരവിന് സകരിയ്യ പുൽപറ്റ നേതൃത്വം നൽകി
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group