പെരിന്തൽമണ്ണ: അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മേലാറ്റൂർ ചീരാമാത്ത് നാസറിന്റെ കുടുംബത്തിന് അബുദാബി കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മറ്റി നിർമ്മിച്ച് നൽകിയ ബൈത്തുറഹ്മ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി.
കെ.എം.സി.സി ചെയ്യുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും, ആശയറ്റ ധാരാളം കുടുംബങ്ങൾക്ക് തണലേകാൻ സാധിച്ചിട്ടുണ്ടെന്നും, വിപുലവും മനോഹരവുമായ ഈ ബൈത്തുറഹ്മ വേറിട്ട് നിൽക്കുന്നതാണെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു.
അബുദാബി കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട് ബഷീർ നെല്ലിപറമ്പ് അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖാസി ഷക്കീറലി ബാഖവി പ്രാർത്ഥന നിർവഹിച്ചു. ബൈത്തുറഹ്മയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വിവിധ വ്യക്തികൾക്കുള്ള ഉപഹാര സമർപ്പണം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ മുസ്തഫ നിർവഹിച്ചു. തുടർന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എ.കെ നാസർ, സെക്രട്ടറി അഡ്വ. എസ് അബ്ദുൽ സലാം, ഭാരവാഹികളായ കൊളക്കാടൻ അസീസ്, ശിഹാബ് കട്ടിലശ്ശേരി, ബി. മുസമ്മിൽ ഖാൻ, പി.കെ അബൂബക്കർ ഹാജി, പി. മുജീബ് റഹ്മാൻ, വി. ത്വയ്യിബ് മാസ്റ്റർ, കെ.എം.സി.സി ഭാരവാഹികളായ ഫൈസൽ ചെനങ്ങാട്, ശംസുദ്ധീൻ അമ്മിനിക്കാട്, അഹ്മദ് ഹാജി, റഷീദ് വടകര, മേലാറ്റൂർ സർവീസ് ബാങ്ക് പ്രസിഡണ്ട് സി. കരീം മാസ്റ്റർ, ബ്ലോക്ക് മെമ്പർ യു.ടി മുൻഷിർ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി റഷീദ് മേലാറ്റൂർ സ്വാഗതവും, വാർഡ് മെമ്പർ ഹിഷാം വാഫി നന്ദിയും പറഞ്ഞു.