കോട്ടയം – കോട്ടയം പാർലമെന്റ് യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.
നാമ നിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞതോടെയാണ് ചിഹ്നം അനുവദിച്ചത്. ഓട്ടോ റിക്ഷാ ചിഹ്നം സ്വതന്ത്രർ ആവശ്യപ്പെട്ടിരുന്നെങ്കിലും രജിസ്ട്രേഡ് പാർട്ടി എന്ന നിലയിൽ കേരളാ കോൺഗ്രസിന് ഓട്ടോറിക്ഷാ ചിഹ്നം ലഭിക്കുകയായിരുന്നു .
കേരള കോൺഗ്രസിലെ യുഡിഎഫ് സ്ഥാനാർഥിക്ക് ചിഹ്നം ലഭിക്കാത്തത് പ്രചരണത്തിൽ ഇടതുപക്ഷം പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു. കോട്ടയത്ത് മത്സരരംഗത്തുള്ളത് 14 സ്ഥാനാർത്ഥികളാണ്.ആരും നാമനിർദ്ദേശപത്രിക പിൻവലിച്ചില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group