കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർക്ക് നേരെ പീഡനശ്രമ പരാതി. മെഡിക്കൽ കോളേജിലെ ജൂനിയർ വനിതാ ഡോക്ടറാണ് സർജനായ സെർബിൻ മുഹമ്മദിനെതിരെ പരാതി നൽകിയത്.
മെഡിക്കൽ കോളേജിലെ റൂമിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതിയിലുള്ളത്. മദ്യം നൽകി പീഡിപ്പിക്കാനായിരുന്നു ശ്രമം. പരാതിയിൽ ഡോ. സെർബിനെതിരേ കേസെടുത്തിട്ടുണ്ടെന്നും പ്രതി ഒളിവിലാണെന്നും പാരിപ്പള്ളി പോലീസ് പറഞ്ഞു. ഉള്ളൂർ സ്വദേശിയായ ഡോക്ടർ മദ്യപിച്ചാണോ ഡ്യൂട്ടിക്കെത്തിയതെന്നും സംശയമുണ്ട്. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വനിതാ ഡോക്ടറുടെ പരാതിയിൽ സർജനെ മെഡിക്കൽ കോളേജിൽനിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group