തിരുവനന്തപുരം– നിയമസഭയിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ നിയമസഭാ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും നിയമസഭയിലെ സീനിയർ ഗ്രേഡ് ലൈബ്രേറിയനുമായ ജുനൈസ് അബ്ദുള്ള (46) ആണ് മരിച്ചത്.
ഓണാഘോഷത്തിന്റെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നന്തൻകോട് നളന്ദയിലെ സർക്കാർ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഇദ്ദേഹം മുൻ എം.എൽ.എ പി.വി. അൻവറിന്റെ പിഎ ആയി പ്രവർത്തിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group