Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 16
    Breaking:
    • ഇറാൻ, സിറിയൻ പ്രസിഡന്റുമാരുമായി സൗദി കിരീടാവകാശി ചർച്ച നടത്തി
    • അന്താരാഷ്ട്ര നിയമത്തിന്റെ ഇരട്ടത്താപ്പ് ഇസ്രായിലിന് വളം വെക്കുന്നതായി ഇറാൻ പ്രസിഡന്റ്
    • വംശീയ ഭീകര നയങ്ങൾ പിന്തുടരുന്ന തീവ്രവാദികളുടെ സർക്കാർ; ഇസ്രായിലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ
    • പ്രവാസികളുടെ മക്കൾക്ക് 20 ശതമാനം സംവരണം; പഠന മികവുള്ളവർക്ക് രവി പിളള എക്‌സലൻസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
    • ഇസ്രായിലിനെതിരെ ഒറ്റക്കെട്ടായി സ്വരം കടുപ്പിച്ച് അടിയന്തിര അറബ്, ഇസ്‌ലാമിക് ഉച്ചകോടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോവിഡ് വാക്സിൻ രക്തം കട്ടപിടിക്കാൻ കാരണമാകുമോ, അനാവശ്യ ചർച്ചയെന്ന് വാദം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/04/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് രക്തം കട്ടപിടിക്കുന്നത് ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടായേക്കാമെന്ന തരത്തിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക കോടതിയിൽ റിപ്പോർട്ട് നല്കിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കേരള സർക്കാരിന്റെ കോവിഡ് വാക്സിൻ എക്സ്പേർട്ട് കമ്മിറ്റി ചെയർപേഴ്സൺ ബി. ഇഖ്ബാൽ രംഗത്ത്. വാക്സിൻ വിരുദ്ധരാണ് ഇക്കാര്യം ഏറ്റുപിടിക്കുന്നതെന്നും ഒമ്പത് പോയിന്റുള്ള കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

    ഇഖ്ബാലിന്റെ വിശദീകരണം വായിക്കാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1. കൊവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക കോടതിയിൽ സമ്മതിച്ചതായുള്ള പത്രവാർത്തകൾ കോവിഡ് വാക്സിനെ സംബന്ധിച്ച്‌ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

    2. AstraZeneca (ആസ്ട്രസെനെക്ക) മരുന്നു കമ്പനി വിപണനം ചെയ്യുന്ന കോവിഡ് വാക്സിൻ കോവിഷീൽഡ്‌ (Covishield) ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്തതാണ് ഫീൽഡ് ട്രയലിനായി ഫണ്ടിംഗ് നടത്തുക മാത്രമാണ് ആസ്‌ട്രാസെനെക്ക ചെയ്തിട്ടുള്ളത്.

    3. ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്‌സിനോളജി പ്രൊഫസർ സാറാ കാതറിൻ ഗിൽബെർട്ടിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് വാക്‌സിന്റെ അടിസ്ഥാന ഗവേഷണം നടത്തിയത്. ഇവരാണ് വാക്‌സിനായി വൈറൽ വെക്‌റ്റർ വാക്‌സിൻ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. ദശലക്ഷക്കണക്കിന് ആളുകൾ ഗുരുതരമായ പാർശ്വഫലങ്ങളില്ലാതെ വാക്സിൻ എടുത്തിട്ടുണ്ട്.

    ഡോ. ബി. ഇഖ്ബാൽ

    4. വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജൻസിയല്ല. മരുന്നിന്റെ പേറ്റന്റ്‌ കൈവശമുള്ളതിനാൽ ആസ്ട്രസെനെക്ക കോടതിയിൽ മൊഴികൊടുത്തതാവാം.

    5. വാക്സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂർവമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ നേട്ട കോട്ട വിശകലനം നടത്തി, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ലോകാരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങൾ കോവിഷീൽഡിന്റെ അപകടസാധ്യതകൾ, നേട്ടങ്ങൾ പരിഗണിക്കുമ്പോൾ ത വളരെ അപൂർവ്വമാണെന്ന് ‌ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    6. വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം.

    7. മാത്രമല്ല കോവിഡാനന്തര അവസ്ഥ/സിൻഡ്രോമിന്റെ (Post Covid Condition/Syndrome) ഭാഗമായി രക്തകട്ടകൾ ഉണ്ടാകാം (ത്രോംബോ എംബോളിസം), പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കിൽ രക്തസമ്മർദ്ദം പോലുള്ള രോഗാവസ്ഥയുള്ള പ്രായമായവരിലും എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. വാക്സിൻ സ്വീകരിച്ച പലർക്കും നേരത്തെ കോവിഡ്‌ വന്നിരിക്കാൻ സാധ്യതയുണ്ട്‌. ചിലരെ രോഗലക്ഷണമില്ലാതെ കോവിഡ്‌ ബാധിക്കാം. അതുകൊണ്ട്‌ രോഗലക്ഷണങ്ങൾ കണ്ടാൽ അത്‌ വാക്സിൻ മൂലമെന്ന് തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്‌

    കോവിഡിനെ ചെറുക്കാന്‍ ഇന്ത്യയിലടക്കം ഉപയോഗിച്ച കോവിഷീല്‍ഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലമെന്ന് നിര്‍മ്മാതാക്കള്‍

    8. നിർഭാഗ്യവശാൽ , 1796-ൽ വസൂരിക്കുള്ള ഫലവത്തായ വാക്സിൻ അവതരിപ്പിച്ച എഡ്വേർഡ് ജെന്നറുടെ കാലം മുതൽ, വാക്സിനുകൾ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കപ്പെട്ടിട്ടും, ആന്റി വാക്സേഴ്സ് (Anti Vaxxers) എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വാക്സിൻ വിരുദ്ധർ ഇപ്പോഴും സജീവമായി പ്രവർത്തിക്കയും ഇടക്കിടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വിവാദങ്ങൾ സ്രഷ്ടിച്ച്‌ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കയും ചെയ്ത്‌ വരുന്നുണ്ട്‌. . ഇവരെ പിന്തുണക്കുന്നവരാണു പുതുമയൊന്നുമില്ലാത ആസ്ട്രസെനെക്കെയുടെ കോടതി പരാമർശം ഇപ്പോൾ വിവാദമാക്കിയിട്ടുള്ളത്.

    9. ആധുനിക ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആധുനിക വാക്സിനുകൾ വളരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടവയാണു. . ചില അർബുദങ്ങളെപ്പോലും പ്രതിരോധിക്കുന്നതിനും വാക്സിനുകൾ പ്രയോഗിച്ച് വരുന്നു. ഉദാഹരണമായി Human Papilloma Virus Vaccine: HPV (ഗർഭാഷയ കാൻസർ), Hepatitis B Vaccine (കരൾ കാൻസർ) തുടങ്ങിയവ.. എച്ച്ഐവി/എയ്‌ഡ്‌സ് പോലുള്ള മറ്റ് പകർച്ചവ്യാധികൾക്കുള്ള വാക്‌സിനുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Covid Vaccine
    Latest News
    ഇറാൻ, സിറിയൻ പ്രസിഡന്റുമാരുമായി സൗദി കിരീടാവകാശി ചർച്ച നടത്തി
    15/09/2025
    അന്താരാഷ്ട്ര നിയമത്തിന്റെ ഇരട്ടത്താപ്പ് ഇസ്രായിലിന് വളം വെക്കുന്നതായി ഇറാൻ പ്രസിഡന്റ്
    15/09/2025
    വംശീയ ഭീകര നയങ്ങൾ പിന്തുടരുന്ന തീവ്രവാദികളുടെ സർക്കാർ; ഇസ്രായിലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ
    15/09/2025
    പ്രവാസികളുടെ മക്കൾക്ക് 20 ശതമാനം സംവരണം; പഠന മികവുള്ളവർക്ക് രവി പിളള എക്‌സലൻസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
    15/09/2025
    ഇസ്രായിലിനെതിരെ ഒറ്റക്കെട്ടായി സ്വരം കടുപ്പിച്ച് അടിയന്തിര അറബ്, ഇസ്‌ലാമിക് ഉച്ചകോടി
    15/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version