Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 22
    Breaking:
    • നടുക്കം വിട്ടുമാറാതെ ബംഗ്ലാദേശ്; വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ പിടഞ്ഞുവീണ് മരിച്ചത് 25 കുട്ടികൾ, ആകെ മരണം 27
    • വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു; മലയാളത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
    • പ്രമുഖ മലയാളി ഡോക്‌ടർ അബൂദബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
    • കണ്ണീർപ്പൂക്കളുമായി കേരളം ദർബാർ ഹാളിൽ; വി.എസ്സിന് അന്തിമ അഭിവാദ്യങ്ങളുമായി പതിനായിരങ്ങൾ
    • അന്തിമാനുമതിപ്പത്രം ലഭിച്ചു; വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    നിയുക്ത കേരള ഗവർണറും വിവാദങ്ങളുടെ തോഴൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/12/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- ബിഹാർ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ പോകുന്ന സഹചര്യത്തിൽ പകരം കേരളത്തിന്റെ ഗവർണറായി എത്തുന്ന രാജേന്ദ്ര അലർക്കറും വിവാദമുണ്ടാക്കുന്നതിൽ രസം കണ്ടെത്തുന്നയാൾ. കേരളത്തിന്റെ ഗവണർണറായി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റതുമുതൽ കേരളത്തിൽ സർക്കാരും ഗവർണറും തമ്മിൽ എന്നും തർക്കങ്ങളായിരുന്നു. ആരിഫ് മുഹമ്മദ് ഖാനെ പോലെ വിവാദങ്ങളുടെ കളിത്തോഴനാണ് നിയുക്ത ഗവർണറും എന്നാണ് വ്യക്തമാകുന്നത്.

    ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ കാരണം സത്യഗ്രഹമല്ലെന്നും ഇന്ത്യക്കാർ ആയുധമെടുത്തത് കൊണ്ടുമാണെന്നാണ് കഴിഞ്ഞ ദിവസം രാജേന്ദ്ര അലർക്കർ പറഞ്ഞത്. മഹാത്മാഗാന്ധിയെ അവഹേളിക്കുകയാണ് ഇദ്ദേഹം ചെയ്തത് എന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തിയിരുന്നു.
    ബ്രിട്ടീഷ് ഭരണത്തിനെതിരായ അഹിംസാത്മക പോരാട്ടത്തിന് നേതൃത്വം നൽകിയ, സത്യാഗ്രഹത്തിൻ്റെ ഉറച്ച വക്താവായ മഹാത്മാഗാന്ധിയോടുള്ള അവഹേളനമാണ് ഗവർണർ നടത്തിയത് എന്ന് ആരോപിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒരു ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് ഗവർണറുടെ വിവാദ പ്രസ്താവന വന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “ആക്രമണക്കാർ ഒരു ആഖ്യാനം സൃഷ്ടിക്കാൻ ശ്രമിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ആയുധങ്ങൾ ഇല്ലായിരുന്നു എന്ന ആഖ്യാനം. സത്യാഗ്രഹം കൊണ്ടല്ല അവർ ഇന്ത്യ വിട്ടത്. എന്നാൽ ഞങ്ങളുടെ കയ്യിൽ ആയുധങ്ങൾ കണ്ടപ്പോൾ നാം ഏതറ്റം വരെയും പോകുമെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അവർ രാജ്യം വിട്ടത്. ആ കാലഘട്ടത്തിലെ ബ്രിട്ടീഷ് പാർലമെൻ്റ് അംഗങ്ങളുടെ പ്രസംഗങ്ങൾ പരിശോധിക്കാൻ അർലേക്കർ ജനങ്ങളോട് അഭ്യർത്ഥിച്ചു. എം.പിമാർ സത്യാഗ്രഹത്തെ മാത്രമല്ല, സായുധ സമരത്തെയും പരാമർശിച്ചു. ഇന്ത്യക്കാർ അടിമകളാകാൻ വിധിക്കപ്പെട്ടവരാണെന്ന ഒരു വിവരണം ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) പ്രചരിപ്പിച്ചതായും ഈ കാഴ്ചപ്പാടിനെ അന്നത്തെ സർക്കാർ പിന്തുണച്ചിരുന്നുവെന്നും കോൺഗ്രസിൻ്റെ പേര് പരാമർശിക്കാതെ അദ്ദേഹം അവകാശപ്പെട്ടിരുന്നു.

    2002ലും 2012-ലും ഗോവയിൽനിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി നിയമസഭയിൽ എത്തിയ അർലേക്കർ സ്പീക്കർ, മന്ത്രി പദവികളും വഹിച്ചിരുന്നു. ബി.ജെ.പിയുടെ ഗോവ പ്രസിഡന്റ്, ദേശീയ നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ആർ.എസ്.എസിലൂടെ വളർന്നുവന്ന നേതാവ് കൂടിയാണ് അർലേക്കർ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arif Mohammed Khan BJP Rajendra Arlekar
    Latest News
    നടുക്കം വിട്ടുമാറാതെ ബംഗ്ലാദേശ്; വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ പിടഞ്ഞുവീണ് മരിച്ചത് 25 കുട്ടികൾ, ആകെ മരണം 27
    22/07/2025
    വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു; മലയാളത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
    22/07/2025
    പ്രമുഖ മലയാളി ഡോക്‌ടർ അബൂദബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
    22/07/2025
    കണ്ണീർപ്പൂക്കളുമായി കേരളം ദർബാർ ഹാളിൽ; വി.എസ്സിന് അന്തിമ അഭിവാദ്യങ്ങളുമായി പതിനായിരങ്ങൾ
    22/07/2025
    അന്തിമാനുമതിപ്പത്രം ലഭിച്ചു; വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
    22/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version