Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 16
    Breaking:
    • കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പ് റദ്ദാക്കാനിടയായത് ചരിത്രാധ്യാപകന്റെ ബാലറ്റ് പേപ്പറിലെ അനധികൃത ഇടപെടല്‍
    • ഗോൾഡൻ വിസയുള്ളവർക്ക് പ്രത്യേക കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ
    • ബോട്ട് കേടായി നടുക്കടലില്‍ കുടുങ്ങി; ബംഗ്ലാദേശുകാർക്ക് രക്ഷകരായി അതിര്‍ത്തി സുരക്ഷാ സേന
    • ഇനി യുഎഇയിൽ സർക്കാർ സേവന ഫീസ് തവണകളായും അടക്കാം
    • ദുബൈ കെ.എം.സി.സി ഏറനാട് മണ്ഡലം ‘എംഐ തങ്ങളുടെ ചിന്തകള്‍’ സിമ്പോസിയം സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘ആർഎസ്എസ് ക്യാമ്പുകളിൽ പീഡനം, ആരും തുറന്നു പറയാത്തതാണ്’; അനന്തുവിൻ്റെ മരണമൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/10/2025 Kerala Latest Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം – ആർഎസ്എസ് ക്യാമ്പിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ മരണമൊഴി പുറത്ത്. ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച വീഡിയോസന്ദേശമാണ് അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ബുധനാഴ്ച പുറത്തുവന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വിഡിയോയിലാണ് അനന്തുവിന്റെ മരണമൊഴി.

    ആര്‍എസ്എസ് ക്യാമ്പില്‍ തുടര്‍ച്ചയായി ലൈംഗികാതിക്രമത്തിന് ഇരയായെന്നും അതുകാരണമാണ് തനിക്ക് മാനസികപ്രയാസമുണ്ടായതെന്നുമാണ് അനന്തു അജി വീഡിയോയില്‍ പറയുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് വീഡിയോയിലൂടെ പുറത്തുവരുന്നത്. മൂന്നുവയസു മുതൽ വീടിനടുത്തുള്ള ഒരാൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ലൈംഗികമായി ചൂഷണം ചെയ്ത ആൾ ഇപ്പോൾ നല്ല നിലയിൽ ജീവിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു. നിധീഷ് മുരളി എന്ന കണ്ണൻ ചേട്ടനാണ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതെന്ന് അനന്തു അജി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘എനിക്ക് പലസ്ഥലത്തുനിന്നും ഉപദ്രവം നേരിടേണ്ടിവന്നു. എല്ലാം പുരുഷന്മാരായിരുന്നു. നിങ്ങൾ വീഡിയോ കാണുന്നുണ്ടെങ്കിൽ നിങ്ങൾ ഒരിക്കലും ഇടപഴകാൻ പാടില്ലാത്ത ആൾക്കാരുണ്ട്, അവരാണ് ആർഎസ്എസുകാർ. ഈ അബ്യൂസ് കാരണമാണ് എനിക്ക് ഒസിഡി വന്നതെന്നും മനസ്സിലായത് വളരെ വൈകിയാണ്. അവരുടെ ക്യാമ്പുകളിലും അവരുടെ പരിപാടികളിലും നടക്കുന്ന അബ്യൂസ് വളരെ മോശമാണ്. ഞാനവരുടെ ഐടിസി ക്യാമ്പിനും ഒടിസി ക്യാമ്പിനും പോയിട്ടുണ്ട്. അതുകൊണ്ട് എനിക്കറിയാം, ഞാൻ അനുഭവിച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും ലൈംഗികമായും അവർ ദുരുപയോഗം ചെയ്യും. ചോദിച്ചാൽ അറിയാം, ആരും തുറന്നു പറയാത്തതാണ്. പക്ഷേ എന്റെ കൈയിൽ തെളിവ് ചോദിച്ചാൽ എന്റെ കൈയിൽ ഇല്ല.

    എന്നെ ഉപദ്രവിച്ചയാളുടെ പേര് ഞാന്‍ പറയാം. നിധീഷ് മുരളി എന്നാണ് അദ്ദേഹത്തിന്റെ പേര്. എല്ലാവരുടെയും കണ്ണന്‍ചേട്ടന്‍. അയാള്‍ എന്നെ തുടര്‍ച്ചയായി ഉപദ്രവിച്ചു. അതൊക്കെ ഉപദ്രവമാണെന്ന് എനിക്ക് മനസിലായത് തന്നെ കഴിഞ്ഞവര്‍ഷമാണ്. എന്തുചെയ്യാന്‍ പറ്റും. മരണംവരെ ഞാന്‍ അനുഭവിക്കും. ഒരുവിധത്തിലാണ് ഞാന്‍ ജീവിക്കുന്നത്, ഒരുവിധത്തില്‍. ജീവിക്കാന്‍ വയ്യ എനിക്ക്. ശരിക്കും മടുത്തു”, അനന്തു പറയുന്നു.

    കഴിഞ്ഞയാഴ്ചയാണ് കോട്ടയം സ്വദേശിയായ അനന്തു അജിയെ തിരുവനന്തപുരത്ത് ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസുകാരില്‍നിന്ന് ലൈംഗികപീഡനം നേരിട്ടെന്ന് യുവാവിൻ്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്ചെയ്ത ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. സംഭവത്തില്‍ തമ്പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു. അനന്തു സൂചിപ്പിച്ച ‘എന്‍എം’ എന്നയാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala RSS sexual abuse Suicide
    Latest News
    കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പ് റദ്ദാക്കാനിടയായത് ചരിത്രാധ്യാപകന്റെ ബാലറ്റ് പേപ്പറിലെ അനധികൃത ഇടപെടല്‍
    16/10/2025
    ഗോൾഡൻ വിസയുള്ളവർക്ക് പ്രത്യേക കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ
    16/10/2025
    ബോട്ട് കേടായി നടുക്കടലില്‍ കുടുങ്ങി; ബംഗ്ലാദേശുകാർക്ക് രക്ഷകരായി അതിര്‍ത്തി സുരക്ഷാ സേന
    16/10/2025
    ഇനി യുഎഇയിൽ സർക്കാർ സേവന ഫീസ് തവണകളായും അടക്കാം
    16/10/2025
    ദുബൈ കെ.എം.സി.സി ഏറനാട് മണ്ഡലം ‘എംഐ തങ്ങളുടെ ചിന്തകള്‍’ സിമ്പോസിയം സംഘടിപ്പിച്ചു
    16/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version