മലപ്പുറം: വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുൽ വദൂദ് (18) ആണ് മരിച്ചത്. മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടിലേക്ക് പൊട്ടിവീണ വൈദ്യുതലൈനിൽനിന്നാണ് ഷോക്കേറ്റതെന്ന് പ്രാഥമിക വിവരം.
സംഭവദിവസം രാവിലെ മുതൽ കനത്ത മഴ പെയ്തിരുന്നു. ഇതാണ് വൈദ്യുതലൈൻ പൊട്ടിവീഴാൻ കാരണമായതെന്ന് സൂചന. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group