Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • മുൻ ക്രിക്കറ്റ് കോച്ചിനെ കണ്ട് പെൺകുട്ടി നിലവിളിച്ചു, തെളിഞ്ഞത് നിരവധി കേസുകൾ; പ്രതിക്ക് 16 വർഷം കഠിനതടവ്​
    • ഇത്തവണത്തെ ഹജ് പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തമെന്ന് ആരോഗ്യ മന്ത്രാലയം
    • ട്രംപ് വഞ്ചിക്കുന്നു, ഉപരോധം അവസാനിപ്പിച്ചിട്ടില്ലെന്നും ഇറാന്‍
    • യൂറോപ്യൻ ചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരാട്ടത്തിൽ ആഴ്സണലും പി.എസ്.ജിയും നേർക്കുനേർ
    • രാജ്യത്ത് വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ബന്ധമുള്ള ഒമ്പത് പേർ ഡൽഹിയിൽ പിടിയിൽ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കാമെന്നു പറഞ്ഞ് കോഴിക്കോട്ട് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌17/02/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    image
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: പിതാവിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ബിൽ തുക അടയ്ക്കാനാവാതെ ആശുപത്രിയിൽ കഴിയുന്നതിനിടെ സഹായിക്കാമെന്നു പറഞ്ഞ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കുടുംബനാഥന്റെ മകളെയാണ് ചാരിറ്റിയുടെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. സംഭവത്തിൽ മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെ കേസെടുത്തതായി നടക്കാവ് പോലീസ് പറഞ്ഞു.

    പ്രതി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും ശരീരത്തിൽ സ്പർശിച്ചതായും പെൺകുട്ടിയുടെ പരാതിയിലുണ്ട്. പ്രതിയുടെ അശ്ലീല ശബ്ദസന്ദേശവും പുറത്ത് വന്നിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പെൺകുട്ടിയുടെ പിതാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്തിരുന്നു. ഒന്നര ലക്ഷം രൂപ ബിൽ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം അടയ്ക്കാനുണ്ടായിരുന്നു. ഇതേ തുടർന്ന് ഡിസ്ചാർജ് ആയി രണ്ടാഴ്ചയിലേറെ കഴിഞ്ഞിട്ടും ആശുപത്രിയിൽനിന്നു പോകാൻ സാധിച്ചിരുന്നില്ല. വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം രൂപ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ പലരോടും സഹായം അഭ്യർത്ഥിച്ചിരുന്നു.

    ഇതേ തുടർന്ന് പ്രതി ഹോസ്പിറ്റലിൽ എത്തി പെൺകുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോയി മരുന്നുകൾ വാങ്ങി നൽകുകയായിരുന്നു. തിരിച്ചുവരുന്ന സമയത്ത് വയനാട്ടിൽ പോയി റൂം എടുക്കാമെന്നും കൂടുതൽ അടുത്താൽ കൂടുതൽ സഹായിക്കാമെന്നും പറഞ്ഞു. ഇതിനിടെ ശരീരത്തിൽ സ്പർശിക്കുകയുമുണ്ടായി. ആശുപത്രിയിൽ തിരിച്ചെത്തിച്ചശേഷം ഫോണിലൂടെയും നിരന്തരം ശല്യം തുടർന്നു. പെൺകുട്ടി ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇയാൾ പണം നൽകാൻ സാധിക്കില്ലെന്ന നിലപാടിലേക്ക് മാറുകയായിരുന്നു.

    അതിനിടെ ഒരു സാമൂഹിക പ്രവർത്തകൻ മുഖേന ബിൽതുക അടച്ചശേഷം കുടുംബത്തെ ഇന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ശേഷം പുതിയ വാടക വീടും ഇവർ ഏർപ്പാടാക്കി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പരാതിയിൽ പ്രതിക്കെതിരേ ബി.എൻ.എസ് 75, 78 വകുപ്പ് പ്രകാരം കേസെടുത്തതായി നടക്കാവ് പോലീസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hospital bill Kozhikode molesting case
    Latest News
    മുൻ ക്രിക്കറ്റ് കോച്ചിനെ കണ്ട് പെൺകുട്ടി നിലവിളിച്ചു, തെളിഞ്ഞത് നിരവധി കേസുകൾ; പ്രതിക്ക് 16 വർഷം കഠിനതടവ്​
    30/05/2026
    ഇത്തവണത്തെ ഹജ് പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തമെന്ന് ആരോഗ്യ മന്ത്രാലയം
    30/05/2026
    ട്രംപ് വഞ്ചിക്കുന്നു, ഉപരോധം അവസാനിപ്പിച്ചിട്ടില്ലെന്നും ഇറാന്‍
    30/05/2026
    യൂറോപ്യൻ ചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരാട്ടത്തിൽ ആഴ്സണലും പി.എസ്.ജിയും നേർക്കുനേർ
    30/05/2026
    രാജ്യത്ത് വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ബന്ധമുള്ള ഒമ്പത് പേർ ഡൽഹിയിൽ പിടിയിൽ​
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.