കോഴിക്കോട് – താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അനയയാണ് രോഗം ബാധിച്ച് വ്യാഴായ്ച മരിച്ചത്.
പനി, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെ കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് രോഗം കൂടിയതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
രണ്ടാഴ്ച മുൻപ് കുട്ടി വീടിനടുത്തുള്ള കുളത്തിൽ വന്ന് കുളിച്ചിരുന്നുവെന്ന് സമീപവാസി പറഞ്ഞു. കുട്ടിയുടെ സഹോദരങ്ങൾക്കും സഹപാഠിക്കും പനി ലക്ഷണങ്ങളുണ്ട്. കുട്ടിയുടെ ആന്തരികാവയവങ്ങൾ പരിശോധനക്ക അയക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group