കോഴിക്കോട് – മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രണ്ടു പേർക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം. പനി മൂലം ചികിൽസ തേടിയ രണ്ടു പേർക്കാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. മസ്തിഷ്‌കജ്വരം സ്ത്രീകരിച്ചതിൽ മൂന്നു മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. ഇതുകൂടാതെ, അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ രണ്ടാഴ്ചയിലേറെയായി ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഒരു നാലാം ക്ലാസ് വിദ്യാർഥിനി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടു പേർക്കു കൂടി രോഗം കണ്ടെത്തിയത്. പനി ബാധിച്ചാണ് രണ്ട് പേരും ആശുപത്രിയിൽ എത്തിയതെങ്കിലും സംശയം തോന്നി സ്രവ പരിശോധന നടത്തിയപ്പോഴാണ് മസ്തിഷ്‌ക ജ്വരമുണ്ടെന്ന് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group