കൊച്ചി- സിനിമാ വിവാദത്തെ തുടർന്ന് വിവിധ കോണുകളിൽനിന്ന് പരിഹാസം ഉയരുന്നതിനിടെ ഒ.എൽ.എക്സ് വെബ്സൈറ്റിൽ പരിഹാസ പോസ്റ്റ്. അമ്മയുടെ കൊച്ചിയിലെ ഓഫീസ് വിൽപ്പനക്ക് വെച്ചിരിക്കുന്നുവെന്ന് വിശദീകരിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ എക്സിക്യൂട്ടിവ് അംഗങ്ങൾ രാജിവെച്ച ശേഷം കൊച്ചിയിലെ ഓഫീസിൽ ഭാരവാഹികൾ ആരും എത്താറില്ല.
മുട്ടലുകൾ കാരണം ഓഫീസിന് ബലക്കുറവെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നാണ് പെട്ടെന്ന് വിൽക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു. ഹേമ കമ്മിറ്റിയെ തുടർന്നുള്ള വിവാദത്തിന്റെ പശ്ചാതലത്തിൽ നിരവധി പേർ താരങ്ങൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group