Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    • മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    • ബാഴ്‌സയിലേക്കില്ല, നിക്കോ വില്ല്യംസിന്റെ കരാര്‍ പുതുക്കി അത്‌ലറ്റിക് ക്ലബ്
    • പൊളിഞ്ഞ ആശുപത്രിക്ക് ബാരിക്കേഡ് നിരത്തി സുരക്ഷ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
    • ഇലക്ട്രീഷ്യനായ മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    അർജുന്റെ മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട്ടേക്ക് തിരിച്ചു; അന്ത്യ യാത്രാമൊഴി നൽകാൻ നാടിന്റെ വൈകാരിക കാത്തിരിപ്പ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌27/09/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷിരൂർ: ഡി.എൻ.എ സ്ഥിരീകരണത്തിന് പിന്നാലെ, ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

    മൃതദേഹവുമായി ആംബുലൻസ് അർജുന്റെ നാടായ കോഴിക്കോട് കണ്ണാടിക്കലേക്ക് പുറപ്പെട്ടു. സംസ്ഥാന സർക്കാർ തയ്യാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നത്. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിലുണ്ട്. കർണാടക പോലീസും കാർവാർ എം.എൽ.എ സതീഷ് സെയിലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വീട്ടിൽ നിന്നും ട്രക്കുമായി ദൂരസ്ഥലങ്ങിലേക്ക് യാത്ര പോയിരുന്ന അർജുന്റെ അവസാന മടക്ക യാത്രയാണിത്. വഴിമധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അർജുന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുമെന്ന് സതീഷ് സെയ്ൽ എം.എൽ.എ പറഞ്ഞു. നാളെ രാവിലെ ആറോടെ അർജുന്റെ മൃതദേഹം നാട്ടിലെത്തും. രാവിലെ പൂളാടിക്കുന്നിൽ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. ആംബുലൻസ് എട്ട് മണിയോടെ കണ്ണാടിക്കലിൽ എത്തുമെന്നാണ് കരുതുന്നത്. കണ്ണാടിക്കൽ ബസാറിൽ നിന്ന് ആംബുലൻസ് വ്യൂഹത്തെ കാൽനടയായി നാട്ടുകാർ അനുഗമിക്കും. 8.10ന് മൃതദേഹം വീട്ടിൽ എത്തിക്കും.

    ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിലായത്. അതിനിടെ, അർജുന്റെ കുടുംബത്തിനു കർണാടക സർക്കാർ അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കാർവാർ എംഎൽഎ സതീഷ് സെയിൽ സഹായധനം അർജുന്റെ അമ്മയ്ക്ക് കൈമാറും. ഗംഗാവലിപ്പുഴയിൽ കടുത്ത പ്രതികൂല കാലാവസ്ഥയിൽ അടക്കം 72 ദിവസം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അർജുന്റെ മൃതദേഹവും ലോറിയും മകന്റെ കളിക്കോപ്പും അർജുൻ ഉപയോഗിച്ച വസ്തുക്കളുമെല്ലാം കണ്ടെത്താനായത്.

    ജൂലൈ 16ന് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് ലോറിയിൽ ലോഡുമായി പോയ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അപകടത്തിപ്പെട്ടത്. മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടു പേർക്കക്കുള്ള തിരച്ചിൽ ഗംഗിവലിപ്പുഴയിൽ തുടരുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ambulance Arjun's body Kozhikode
    Latest News
    സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    04/07/2025
    മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    04/07/2025
    ബാഴ്‌സയിലേക്കില്ല, നിക്കോ വില്ല്യംസിന്റെ കരാര്‍ പുതുക്കി അത്‌ലറ്റിക് ക്ലബ്
    04/07/2025
    പൊളിഞ്ഞ ആശുപത്രിക്ക് ബാരിക്കേഡ് നിരത്തി സുരക്ഷ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
    04/07/2025
    ഇലക്ട്രീഷ്യനായ മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version