ബംഗളൂരു- തിരുവനന്തപുരത്ത്നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഞ്ചു വയസുള്ള കുട്ടിയുടെ മാല ഇൻഡിഗോ ജീവനക്കാരി കവർന്നു. അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന അഞ്ചു വയസുള്ള കുട്ടിയുടെ സ്വർണ്ണമാലയാണ് ഇൻഡിഗോ വിമാന ജീവനക്കാരി കവർന്നത്.
സംഭവത്തെ പറ്റി പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസുമായി സഹകരിക്കുന്നുണ്ടെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. കുട്ടിയുടെ അമ്മ പ്രിയങ്ക മുഖർജിയാണ് പരാതി നൽകിയത്.ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡർ അദിതി അശ്വിനി ശർമ്മയ്‌ക്കെതിരെയാണ് കേസ് നൽകിയത്. തന്റെ കുട്ടി ധരിച്ചിരുന്ന 20 ഗ്രാം തൂക്കമുള്ള സ്വർണ്ണ മാല കവർന്നുവെന്നാണ് ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group