Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 20
    Breaking:
    • ലീഡെക്സ് ഹൊറൈസൺ 2026: രജിസ്ട്രേഷൻ പൂർത്തിയായി
    • നിസാർ വയനാട് മെഗാ ഷോ ബ്രോഷർ പ്രകാശനവും ടിക്കറ്റ് വിതരണോൽഘാടനവും
    • ജിദ്ദ സർവീസുകൾ വെട്ടിക്കുറച്ചു; റിയാദ്, ദമാം വിമാനങ്ങൾ റദ്ദാക്കുന്നത് നീട്ടി ഖത്തർ എയർവേയ്സ്
    • ആണവായുധ നിർമ്മാണത്തിനായി ഇറാനിൽ സമ്മർദ്ദം ശക്തമാകുന്നു; 122 കപ്പലുകൾ കരിമ്പട്ടികയിൽ
    • യു.എസ് കപ്പലുകൾ ആക്രമിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ തകർത്തു: അമേരിക്കൻ കമാൻഡർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ സി.പി.എമ്മിനെ വിമർശിച്ച യുവതിക്കുനേരെ ഭീഷണി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സീന കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകോട് സംസാരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ സി.പി.എമ്മിനെ വിമർശിച്ച് രം​ഗത്തെത്തിയ യുവതിക്കുനേരെ പാർട്ടിക്കാരുടെ ഭീഷണിയെന്ന് ആരോപണം. ബുധനാഴ്ച രാത്രി പാർട്ടി പ്രവർത്തകർ വീട്ടിലെത്തിയതായി മരിച്ച വേലായുധന്റെ അയൽവാസി സീന പറഞ്ഞു. അമ്മയോട് മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് പറഞ്ഞതായും വന്നവർ അവർ വ്യക്തമാക്കി.

    കടക്കളത്തെ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള സ്ത്രീകളാണ് സീനയുടെ വീട്ടിലെത്തിയത്. മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് അവർ പറഞ്ഞു. അവൾ താൻ പറഞ്ഞാൽ കേൾക്കില്ലെന്നായിരുന്നു അമ്മയുടെ മറുപടി. സംഭവം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും സീന പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങയെടുക്കാനെത്തിയ 85-കാരൻ ബോംബ് സ്‌ഫോടനത്തിൽ മരിച്ച സംഭവത്തിൽ സി.പി.എമ്മിനെതിരേ രൂക്ഷവിമർശനവുമായി സീന കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു.
    ‘‘ആളൊഴിഞ്ഞ വീടുകൾ ബോംബ് നിർമാണ കേന്ദ്രങ്ങളാക്കുകയാണ്. ആരെങ്കിലും തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. കൊന്നാലും വേണ്ടില്ല സത്യം വിളിച്ചുപറയും. തേങ്ങയെടുക്കാൻ പോയപ്പോഴാണ് വേലായുധേട്ടൻ ബോംബ് പൊട്ടി മരിച്ചത്. വയലിൽ പുല്ലുപറിക്കാൻ സ്ത്രീകൾ പോകാറുണ്ട്. അവിടെയും ബോംബ് സൂക്ഷിച്ചാൽ പൊട്ടിത്തെറിക്കില്ലേ. ഇങ്ങനെ പോയാൽ കുഴിബോബ് കണ്ടെത്താൻ യന്ത്രം വേണ്ടിവരും. 15 വർഷംമുൻപ് വീട് വാടകയ്ക്കു നൽകി. അന്ന് വീട്ടിൽ ബോംബുണ്ടെന്നു പറഞ്ഞ് വാടകക്കാർ പേടിച്ച് വീട്ടിൽനിന്നു പോയി. മതിൽ കെട്ടിയ കല്ലിനുള്ളിൽവരെ ബോംബ് വെക്കാറുണ്ടായിരുന്നുവെന്നായിരുന്നു സീന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്.

    എന്നാൽ, സ്ഫോടനവുമായി ബന്ധപ്പെട്ട് യുവതി നടത്തിയ വെളിപ്പെടുത്തലുകളെ സി.പി.എം തള്ളി. കോൺഗ്രസ് അനുഭാവമുള്ള കുടുംബമാണ് യുവതിയുടേതെന്നും നാലുവർഷമായി പ്രദേശത്ത് അവർ താമസിക്കാറില്ലെന്നുമാണ് എരഞ്ഞോളി പഞ്ചായത്തംഗം നിമിഷയുടെ വാദം. സൈബർ ഇടങ്ങളിലും സീനക്കെതിരെ സി.പി.എം പ്രവർത്തകർ ഭീഷണി ഉയർത്തുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bomb CPIM Eranjoli
    Latest News
    ലീഡെക്സ് ഹൊറൈസൺ 2026: രജിസ്ട്രേഷൻ പൂർത്തിയായി
    20/10/2026
    നിസാർ വയനാട് മെഗാ ഷോ ബ്രോഷർ പ്രകാശനവും ടിക്കറ്റ് വിതരണോൽഘാടനവും
    20/10/2026
    ജിദ്ദ സർവീസുകൾ വെട്ടിക്കുറച്ചു; റിയാദ്, ദമാം വിമാനങ്ങൾ റദ്ദാക്കുന്നത് നീട്ടി ഖത്തർ എയർവേയ്സ്
    20/10/2026
    ആണവായുധ നിർമ്മാണത്തിനായി ഇറാനിൽ സമ്മർദ്ദം ശക്തമാകുന്നു; 122 കപ്പലുകൾ കരിമ്പട്ടികയിൽ
    20/10/2026
    യു.എസ് കപ്പലുകൾ ആക്രമിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ തകർത്തു: അമേരിക്കൻ കമാൻഡർ
    20/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.