ഇന്ത്യയിലെ ഫലസ്തീന് സ്ഥാനപതി സംബന്ധിച്ചു
ഫത്ഹ് ഹോളി ഖുര്‍ആന്‍ പുരസ്കാരം ഷാഫി സഖാഫിക്ക് സമ്മാനിച്ചു
മലപ്പുറം: കൊണ്ടോട്ടി സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ഗ്രാന്റ് ആനിവേഴ്സറിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ അല്‍ ഫത്ഹ് ഹോളി ഖുര്‍ആന്‍ പുരസ്കാരം പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ ഷാഫി സഖാഫി മുമ്പ്രക്ക് സമ്മാനിച്ചു. ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.


കൊണ്ടോട്ടിയില്‍ നടന്ന പ്രൗഢമായ ചടങ്ങ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി പുരസ്കാരദാനം നിര്‍വഹിച്ചു.


ഇന്ത്യയിലെ ഫലസ്തീന് അംബാസഡര്‍ ഡോ. അദ്നാന് അബുല്ഹൈജ, ശൈഖ് താരീഖ് അബ്ദുല്‍ഹാദി ( ഈജിപ്ത്), ശൈഖ് ആദില്‍ അലി അല്‍ ഖാരിഅ്്, അബൂബക്കര്‍ സഖാഫി പന്നൂര്, ഡോ. അമീന് ഹസന് സഖാഫി, സംസ്ഥാന ഹജ് കമ്മിറ്റിയംഗം കെ.പി. സുലൈമാന്‍ ഹാജി, തറയിട്ടാല്‍ ഹസന് സഖാഫി എന്നിവര്‍ സംസാരിച്ചു. സെമിനാറുകള്‍, സംവാദങ്ങള്‍, ചര്‍ച്ചാക്ലാസുകള്‍, ഖുര്‍ആന്‍ശാസ്ത്ര സെമിനാറുകള്‍, ഖുര്‍ആന്‍ പാരായണപഠനക്ലാസുകള്, ഉലമാ സദസ്സുകള്‍ എന്നിവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.