മലപ്പുറം: തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുംമ്പോൾ മോദിയും സംഘവും ചേർന്ന് സമാനതകളില്ലാത്ത വർഗ്ഗീയ വിഷം ചീറ്റിയും സ്ഥാനാർഥികളെയും വോട്ടർമാരേയും ഭീഷണിണിപ്പെടുത്തിയും തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ ശ്രമിക്കുകയാണെന്ന് ഐ.എൻ.എൽ
സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ പറഞ്ഞു. മലപ്പുറത്ത് ഐ.എൻ.എൽ
മലപ്പുറം ജില്ല പ്രവർത്തക സമിതി യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു ദേവർകോവിൽ.
മോദിക്ക് ഭരണ തുടർച്ച ലഭിച്ചാൽ ഇന്ത്യയിൽ മതപരമായ വിഭജനം നടക്കുമെന്നും അത് നാടിൻ്റെ ആഭ്യന്തര സമാധാനത്തിന്ന് ഭീഷണിയായി മാറുകയും ചെയ്യുമെന്ന ആശങ്കയിലാണ് ഇന്ത്യൻ പൗരന്മാരുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിലെ കുഞ്ഞാലികുട്ടിയുടെ മാനേജർമാർ ചേർന്ന് സമസ്ത നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും ഇത് സമുദായം അംഗീകരിക്കില്ലെന്നും സമസ്തയെന്നത് സ്വതന്ത്രമായ അസ്തിത്വമുള്ള സംഘടനയാണെന്നും ദേവർകോവിൽ പറഞ്ഞു.
ജില്ല പ്രസിഡൻ്റ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സിക്രട്ടറി
കാസിം ഇരിക്കൂർ റിപ്പോർട്ടിംങ് നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് സലാം കുരിക്കൾ,
എൻ .വൈ.എൽ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ: ഷമീർ പയ്യനങ്ങാടി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
സി.പി അൻവർ സാദത്ത്, ജില്ല പ്രസിഡൻ്റ് ടി. എ സമദ്, സി.പി അബ്ദുൽ വഹാബ്,
ബഷീർ ചേളാരി എന്നിവർ പ്രസംഗിച്ചു