തിരുവനന്തപുരം – മുൻ എക്സൈസ് കമ്മീഷണർ എഡിജിപി മഹിപാൽ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമറിനെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് മരണം. ബുധനാഴ്ച രാവിലെ ജയ്പൂർ മഹാത്മാഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം.
പൊലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. 1997 ബാച്ച് ഐപിഎസ് ഓഫിസറാണ് മഹിപാല്‍ യാദവ്. കേന്ദ്ര ഡപ്യൂട്ടേഷന്‍ അവസാനിച്ചതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പ് സംസ്ഥാനത്തേക്കു മടങ്ങിയെത്തിയ മഹിപാല്‍ യാദവിനെ എക്‌സൈസ് കമ്മീഷണറായി സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.
രണ്ട് മാസം മുമ്പാണ് അദ്ദേഹത്തിന് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. എറണാകുളം ഐ ജി, കേരള ബിവറേജസ് കോര്‍പറേഷന്‍ എംഡി എന്നീ നിലകളിലും മഹിപാല്‍ യാദവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ലെ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്.