കോഴിക്കോട് – കായിക മന്ത്രി വി അബ്ദുറഹ്മാന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജനാർദ്ദനൻ മാസ്റ്റർ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിൽ കഴിയവെ ബുധനാഴ്ച രാത്രിയാണ് അന്ത്യമുണ്ടായത്.
മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാലിന് ജന്മനാടായ പേരാമ്പ്രയിൽ സംസ്കരിക്കും. രാവിലെ 8 മണി മുതൽ 11 മണി വരെ ടൗൺ ഹാളിൽ പൊതുദർശനം നടത്തും. 11 മണിക്ക് പേരാമ്പ്രയിലേക്ക് കൊണ്ടുപോകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group