Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    • മുഹറം; മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ, തിങ്കൾ അവധി ഇല്ല
    • ഓഗസ്റ്റില്‍ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ 5,48,000 ബാരല്‍ വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം
    • സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; യുഎഇ യെ ലക്ഷ്യമാക്കി ഇന്ത്യൻ തട്ടിപ്പ് കേന്ദ്രങ്ങൾ
    • ഈസക്ക ചാരിറ്റി ടവര്‍; ജീവകാരുണ്യ രംഗത്തെ മികച്ച മാതൃക: സാദിഖലി ശിഹാബ് തങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് മൂന്ന് തവണ പരിശോധിച്ചുവെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്, കേസെടുക്കണമെന്ന് അതിജീവിത

    ഡെസ്‌ക്By ഡെസ്‌ക്10/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി – നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് മൂന്ന് തവണ പരിശോധിച്ചുവെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. മെമ്മറി കാര്‍ഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്നാണ് കണ്ടെത്തല്‍. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. മജിസ്‌ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിച്ചു. സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിക്കാമെന്ന ധാരണയിലാണ് മെമ്മറി കാര്‍ഡ് കൈവശം വെച്ചതെന്നാണ് മൊഴിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    സംഭവത്തില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നല്‍കണമെന്നാണ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മെമ്മറി കാര്‍ഡ് പരിശോധിച്ച ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ലെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അതിജീവിത ആവശ്യപ്പെട്ടു. സഹപ്രകവര്‍ത്തകരെ സംരക്ഷിക്കാനാണ് ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണമെന്നും മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ തെളിവ് ശേഖരിച്ചില്ലെന്നും അതിജീവിത ആരോപിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2018 ഡിസംബര്‍ 13 നാണ് ജില്ലാ ജഡ്ജിയുടെ പി എ മഹേഷ് മെമ്മറി കാര്‍ഡ് സ്വന്തം ഫോണില്‍ പരിശോധിച്ചത്. ജില്ലാ ജഡ്ജിയുടെ നിര്‍ദേശ പ്രകാരമാണ് മെമ്മറി കാര്‍ഡ് തന്റെ ഫോണില്‍ ഇട്ട് പരിശോധിച്ചതെന്നാണ് മഹേഷിന്റെ മൊഴി. 2022 ഫെബ്രുവരിയില്‍ ഈ ഫോണ്‍ യാത്രക്കിടെ നഷ്ടമായെന്നും മഹേഷ് മൊഴി നല്‍കിയിട്ടുണ്ട്. 2021 ജൂലൈ 19 നാണ് വിചാരണ കോടതി ശിരസ്തദാര്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചത്. താജുദ്ദീന്‍ എന്ന ഉദ്യോഗസ്ഥനാണ് പരിശോധിച്ചത്. കോടതി ചെസ്റ്റില്‍ സൂക്ഷിക്കേണ്ട മെമ്മറി കാര്‍ഡാണ് ശിരസ്തദാര്‍ പരിശോധിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Actress assault case Checked Fact finding Memory card Three times
    Latest News
    സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    05/07/2025
    മുഹറം; മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ, തിങ്കൾ അവധി ഇല്ല
    05/07/2025
    ഓഗസ്റ്റില്‍ പ്രതിദിന എണ്ണ ഉല്‍പാദനത്തില്‍ 5,48,000 ബാരല്‍ വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം
    05/07/2025
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; യുഎഇ യെ ലക്ഷ്യമാക്കി ഇന്ത്യൻ തട്ടിപ്പ് കേന്ദ്രങ്ങൾ
    05/07/2025
    ഈസക്ക ചാരിറ്റി ടവര്‍; ജീവകാരുണ്യ രംഗത്തെ മികച്ച മാതൃക: സാദിഖലി ശിഹാബ് തങ്ങള്‍
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.