- അന്ത്യം കോഴിക്കോട് ചികിത്സയിലിരിക്കെ, സംസ്കാരം ഷൊർണൂരിൽ
കോഴിക്കോട്: മലയാള, തമിഴ് ചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് അന്ത്യം. ഷൊർണൂരിലെ വീട്ടിലാണ് സംസ്കാരം.
നടൻ ബാലൻ കെ നായരുടെ മകനാണ്. 1983-ൽ പുറത്തിറങ്ങിയ അസ്ത്രമാണ് ആദ്യ സിനിമ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, പഞ്ചാഗ്നി, ചെങ്കോൽ, ഉത്തമൻ, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, ന്യൂസ് പേപ്പർ ബോയ്, തുടങ്ങി അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2022-ൽ പുറത്തിറങ്ങിയ കൂമനാണ് അവസാന ചിത്രം. കൂടുതലും വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്ത നടൻ ചെങ്കോലിലെ കീരിക്കാടൻ സണ്ണിയിലൂടെയാണ് ശ്രദ്ധേയനായത്. മേഘസന്ദേശം, സ്ത്രീത്വം, സ്നേഹാജ്ഞലി, ചിറ്റ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group