കൊച്ചി ∙ പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര നടനുമായ കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു നവാസ് എന്നാണ് വിവരം.
മിമിക്രിയിലൂടെ കലാരംഗത്തെത്തിയ നവാസ്, കൊച്ചി കലാഭവനിലൂടെയാണ് പ്രശസ്തനായത്. നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. മിമിക്രി കലാകാരന് പുറമേ ഗായകനും അഭിനേതാവുമായി വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, മലയാള സിനിമയിൽ തനതായ സാന്നിധ്യമായിരുന്നു. ചലച്ചിത്ര നടി രഹനയാണ് ഭാര്യ. നാടക-ചലച്ചിത്ര നടനായിരുന്ന അബൂബക്കർ പിതാവാണ്. നവാസിന്റെ സഹോദരൻ നിയാസ് ബക്കർ അറിയപ്പെടുന്ന ടെലിവിഷൻ-ചലച്ചിത്ര താരമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group