തിരുവനന്തപുരം- അമേരിക്കയിലെ കള്ളപ്പണ കേസിൽ ഇൻ്റർപോൾ തിരയുന്ന പ്രതി വർക്കലയിൽ പിടിയിൽ. ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്സെസ് (46) ആണ് പിടിയിലായത്. വർക്കല പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ലിത്വാനിയ സ്വദേശിയാണെങ്കിലും റഷ്യയിൽ സ്ഥിരതാമസക്കാരനായ പ്രതി വർക്കലയിലെ കുരയ്ക്കണ്ണിയിൽ ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്നു. ബെഷ്യോകോവ് അലക്സെസിനെതിരെ ദില്ലി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇനി രണ്ട് ദിവസത്തിന് ശേഷം പ്രതിയെ ദില്ലിയിലെ പാട്യാല കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group