Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 21
    Breaking:
    • ‌കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് 25ന്റെ നിറവിൽ; വിപുലമായ ആഘോഷ പരിപാടികൾ
    • വിവാഹദിനത്തിൽ അപകടം; ഐസിയു കല്യാണമണ്ഡപമാക്കി ആവണിയും ഷാരോണും
    • ബംഗ്ലാദേശിൽ ശക്തമായ ഭൂകമ്പം; ആറ് മരണം, നൂറിലേറെ പേർക്ക് പരിക്ക്
    • ദുബൈ എയർഷോയിൽ ഇന്ത്യൻ തേജസ് യുദ്ധവിമാനം തകർന്നുവീണു
    • ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; മലയാളി ദമ്പതികളുടെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വിവാഹദിനത്തിൽ അപകടം; ഐസിയു കല്യാണമണ്ഡപമാക്കി ആവണിയും ഷാരോണും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/11/2025 Kerala Accident Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മരട്– വിവാഹത്തലേന്ന് രാത്രി മേക്കപ്പിന് പോകവെ അപകടത്തിൽപ്പെട്ട് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ വധു ആവണിയെ, നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ കിടത്തിയ ബെഡിൽ വച്ച് വരൻ ഷാരോൺ താലി കെട്ടി.

    ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരിൽ ജഗദീഷ് – ജ്യോതി ദമ്പതികളുടെ മകളും ചേർത്തല ബിഷപ് മൂർ സ്കൂൾ അധ്യാപികയുമായ ആവണിയും, തുമ്പോളി വളപ്പിൽ മനുമോൻ – രശ്മി ദമ്പതികളുടെ മകനും ചേർത്തല കെവിഎം കോളജ് അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് തുമ്പോളിയിൽ നടക്കാനിരിക്കെയായിരുന്നു അപകടം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുലർച്ചെ മൂന്ന് മണിയോടെ മേക്കപ്പിനായി കുമരകത്തേക്ക് പോകുന്ന വഴി കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുകയറി. ആവണിക്കും സഹോദരൻ അനന്ദുവിനും ബന്ധു ജയനമയ്ക്കും പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആവണിയെ നെട്ടൂർ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിന് ഗുരുതര പരിക്കേറ്റതിനാൽ ഉടൻ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു.

    വിവാഹം മാറ്റിവെക്കണോ എന്ന ആശങ്കയ്ക്കിടെ ഇരുകുടുംബങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു: “നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്തണം.” മുഹൂർത്തം 12.15 നും 12.30 നും ഇടയിലായിരുന്നു.

    ആവണിയുടെ ആഗ്രഹവും മാനസികാവസ്ഥയും മാനിച്ച് ആശുപത്രി അധികൃതർ അത്യാഹിത വിഭാഗത്തിൽ തന്നെ ചെറിയ കല്യാണമണ്ഡപം ഒരുക്കി. ഡോക്ടർമാരും നഴ്സുമാരും അടുത്ത ബന്ധുക്കളും സാക്ഷികളായി നിന്നു. കൃത്യം 12.28 ന് ഷാരോൺ ആവണിയുടെ കഴുത്തിൽ താലി കെട്ടി.

    “ജീവിതത്തിലെ ഏറ്റവും വലിയ ദിവസത്തിൽ ഇങ്ങനെ സംഭവിച്ചത് ദുഃഖകരമാണ്. പക്ഷേ രോഗിയുടെ മനോധൈര്യത്തിന് ഇത് ഏറെ സഹായകമാകും,” ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരൻ പറഞ്ഞു. ആവണിയുടെ ശസ്ത്രക്രിയ ഉടൻ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

    സ്നേഹവും പ്രാർഥനയും കൊണ്ട് നിറഞ്ഞ ആ ആശുപത്രി മുറി ഒരു നിമിഷം കല്യാണമണ്ഡപമായി മാറി. ആവണിയും ഷാരോണും ഇനി ഒന്നിച്ച് ജീവിതയാത്ര തുടങ്ങുകയാണ് – ഏത് പ്രതിസന്ധിയിലും ഒന്നിച്ചുനിൽക്കാമെന്ന് തെളിയിച്ചുകൊണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident Accident on wedding day Avani Kerala Sharon
    Latest News
    ‌കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് 25ന്റെ നിറവിൽ; വിപുലമായ ആഘോഷ പരിപാടികൾ
    21/11/2025
    വിവാഹദിനത്തിൽ അപകടം; ഐസിയു കല്യാണമണ്ഡപമാക്കി ആവണിയും ഷാരോണും
    21/11/2025
    ബംഗ്ലാദേശിൽ ശക്തമായ ഭൂകമ്പം; ആറ് മരണം, നൂറിലേറെ പേർക്ക് പരിക്ക്
    21/11/2025
    ദുബൈ എയർഷോയിൽ ഇന്ത്യൻ തേജസ് യുദ്ധവിമാനം തകർന്നുവീണു
    21/11/2025
    ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; മലയാളി ദമ്പതികളുടെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
    21/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version