എടവണ്ണപ്പാറ: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കാക്കഞ്ചേരി കോഴിപ്പുറത്ത് ബൈക്ക് യാത്രികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. വാഴക്കാട് മദീനാ ട്രേഡേഴ്സ് നടത്തുന്ന കൽപ്പള്ളി മാളിയേക്കൽ തച്ചേരി അബ്ദുറഹീമിന്റെ മകൻ മുഹമ്മദ് ഷമീം (25) ആണ് മരണപ്പെട്ടത്.
തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിക്കൽ ബസാർ കോഴിപ്പുറം ഭാഗത്ത് വെച്ചാണ് അപകടം. റോഡിൽ ജലജീവന്‍ മിഷന് വേണ്ടി കീറിയ ഭാഗത്ത് എഡ്ജിൽ ഇറങ്ങിയ ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഷമീമിന് ദേഹത്തിലൂടെ പുറകെ വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group