കോഴിക്കോട്- സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റ് സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ അന്തരിച്ചു. മുസ്ലിം ലീഗ് നേതാവ് പരേതനായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മകനാണ്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയാണ് വീട്. മയ്യിത്ത് നമസ്കാരം നാളെ രാവിലെ എട്ടരക്ക് കൊയിലാണ്ടി വലിയകത്ത് ജുമാ മസ്ജിദിൽ നടക്കും.
സൗദിയിൽ കെ.എം.സി.സി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവ് കൂടിയാണ് അബൂബബക്കർ ബാഫഖി തങ്ങൾ. മുസ്ലിം ലീഗിൽ എക്കാലത്തും അടിയുറച്ചുനിന്ന അദ്ദേഹം പ്രവാസികൾക്ക് നിർണായക ഘട്ടങ്ങളിലെല്ലാം മാർഗനിർദ്ദേശങ്ങളുമായി കൂടെയുണ്ടായിരുന്നു. മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഭാര്യ സഹോദനും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെയും ബഷീറലി ശിഹാബ് തങ്ങളുടെയും അമ്മാവനും കൂടിയാണ് പരേതൻ. തങ്ങളുടെ വിയോഗത്തിൽ ജിദ്ദ കെ.എം.സി.സി.സിയുടെ അനുശോചനം രേഖപ്പെടുത്തി.