മലപ്പുറം- വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ പി.കെ അബൂത്വാഹിർ നിയമിതനായി. മൻസൂർ കോയ തങ്ങൾ രാജിവെച്ച ഒഴിവിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് സുബൈർ മാസ്റ്ററെയായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ നേതൃത്വം അബൂത്വാഹിറിനെ പിന്തുണക്കുകയും ചെയ്തു.
തുടർന്ന് ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ അബൂത്വാഹിറിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ പ്രതിപക്ഷത്തിന് ഒരു അംഗം പോലുമില്ല. മുസ്ലിം ലീഗ് നേതാവും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവാണ് അബു ത്വാഹിർ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







