കോഴിക്കോട്- സൗദി അറേബ്യയിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ദ്രവം ശേഖരിക്കാൻ മൊബൈൽ ആപ് വഴി നടന്നുവന്നിരുന്ന പിരിവ് താൽക്കാലികമായി നിർത്തിവെച്ചു. മുപ്പത് കോടി പത്തു ലക്ഷം രൂപയാണ് ഇതേവരെ ആപ്പ് വഴി പിരിച്ചെടുത്തത്.
ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഓഡിറ്റിംഗിന് വേണ്ടി ഈ ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. 4.30ന് ശേഷം സേവനം പുനസ്ഥാപിക്കുമെന്നും ആപ്പുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അബ്ദുൽ റഹീമിന് വേണ്ടി പിരിവ് നടന്നിരുന്നു. കേരളത്തിലെ പള്ളികളിൽനിന്നും പ്രത്യേക പിരിവും ഇന്ന നടന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group