Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • സൗദി എന്റെ സ്വന്തം വീടാണ്, എന്നെന്നേക്കുമായി സൗദിയിൽ തുടരും- ക്രിസ്റ്റ്യാനോ റൊണാൾഡോ
    • ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ശത്രുക്കൾ, അവരെ താഴെയിറക്കുക-ഇറാനിലെ മുതിർന്ന പുരോഹിതൻ ഫത്‌വ പുറപ്പെടുവിച്ചു
    • ബ്രസീലിയൻ ഭീഷണി കടന്ന് ബയേൺ; ക്വാർട്ടറിൽ യൂറോപ്യൻ സൂപ്പർ പോര്
    • ഇന്റർ മയാമിയെ മുക്കി പിഎസ്ജി ലോകകപ്പ് ക്വാർട്ടറിൽ; മെസ്സിയും സംഘവും പുറത്ത്
    • റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ബഹുമാനം കിട്ടാത്ത സ്ഥലത്തു നിൽക്കരുത്, എത്ര കൊമ്പത്താണെങ്കിലും ഇറങ്ങിപ്പോരണം, വൈറലായി അദില അബ്ദുല്ലയുടെ കുറിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/05/2025 Kerala 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- പിതാവിനെ പറ്റിയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥ അദില അബ്ദുല്ലയുടെ കുറിപ്പ് വൈറലാകുന്നു. തന്റെ ജീവിത വിജയത്തിൽ എന്നും താങ്ങായി നിന്നത് ഉപ്പയാണെന്നും ഗൂഗിളും വെബുമില്ലാത്ത കാലത്തും ലോകത്തിലേക്കുള്ള ജാലകം ഉപ്പ വഴിയായിരുന്നുവെന്നും കുറിപ്പിൽ ആദില പറയുന്നു. ഓഷോ അബ്ദുല്ല എന്നറിയപ്പെടുന്ന ഉപ്പ നൽകിയ സന്ദേശങ്ങളും കുറിപ്പിൽ ചേർത്തിട്ടുണ്ട്.
    കുറിപ്പ് വായിക്കാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാപ്പ നിസ്‌ക്കരിക്കുന്നത് ഞാൻ ഒരു തവണ മാത്രമേ കണ്ടുള്ളൂ.. അത് 2024 ൽ, വഴുതക്കാട്ട് പള്ളിയിയിൽ വെച്ച് പെരുന്നാൾ നമസ്ക്കാരം. പക്ഷേ മൂപ്പര് മറ്റുള്ളവരെ പള്ളിയുടെ മുന്നിൽ വിട്ടു കൊടുക്കും. അഞ്ചു നേരത്തെ നിസ്കാരം മുടങ്ങാതെ നിർവഹിക്കുന്ന ഉമ്മയുമായി അദ്ദേഹം സ്നേഹത്തോടെ സഹവസിക്കുന്നു. ഒന്നിനെയും പരിഹസിക്കുകയും നിന്ദിക്കുകയും മറ്റുള്ളവരുടെ ജീവിതത്തെപ്പറ്റി അഭിപ്രായം പറയുന്നതും ഞാൻ കേട്ടിട്ടില്ല.

    പണ്ട്,യാത്ര പോയി മാഹി വഴി വരുമ്പോ വാപ്പാന്റെ കയ്യിൽ നല്ല കൊള്ളി എന്നും കോഴിക്കാൽ എന്നും പേരുള്ള tapioca പൊരിച്ചത് ഉണ്ടാവും.കപ്പ ഇങ്ങനെ ഫ്രഞ്ച് ഫ്രൈസ് പോലെയാക്കി മാവിൽ മുക്കി പൊരിച്ചടുക്കുന്ന സാധനം.
    മാഹിയിൽ മാത്രമേ ഞാനത് കണ്ടിട്ടുള്ളു.ഒരു ഇലയിൽ പൊതിഞ്ഞ കൊള്ളിയും ഒരു പറ്റം കഥകളുമായി വരുന്ന ഉപ്പയെ ഞാൻ കാത്തിരിക്കും . അപ്പോഴാണ് കഥയുടെ ഒഴുക്കിനൊരു രസം

    ഞാനും ഉപ്പയും രാത്രി ഉറക്കം വരുന്നത് വരെ ഇരിക്കും. citadel ഉം,ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥയും , മലയാറ്റൂരിന്റെ ബ്രിഗേഡിയർ കഥകളും, പുനത്തിലിന്റെ കത്തിയും, ഖുശ്വന്ത് സിംഗുമൊക്കെ കടന്നു വന്നത് അങ്ങനെയാണ്. ഞാനാണേ രാത്രി കഥ തീരും വരെ കൊള്ളിയും തിന്നു ഉപ്പ ഉറങ്ങുന്നത് വരെകൂട്ടു ഇരിക്കുക. വലിയ ഒരു ലോകം എനിക്ക് മുന്നിൽ തുറന്നു തന്നു.ഞാൻ വലുതാവുമ്പോ അറിയപ്പെടുമെന്ന് എന്നോട് പറഞ്ഞ രണ്ടു പേര് കുഞ്ഞുപ്പാ എന്ന് ഞാൻ വിളിക്കുന്ന എന്റെ പിതാവ് അബ്ദുല്ല എന്ന ഓഷോ അബ്ദുള്ളയും എന്റെ അയൽവാസികളായ വിശാഖിന്റെയും വിവേകിന്റെയും അച്ഛൻ പപ്പേട്ടനുമാണ്. ജ്യോതിഷം പഠിച്ച പപ്പേട്ടൻ കൊറേ കാലം മദ്രാസിൽ ആയിരുന്നു.

    ഗൂഗിളും വെബ് ഒന്നും ഇല്ലാത്ത ആ കാലത്തു ലോകത്തിലേക്കുള്ള ഒരു ജാലകമായിരുന്നു വാപ്പയോടൊപ്പമുള്ള ആ ഇരിപ്പുകൾ. ആ സംഭാഷണത്തിലുടനീളം പല നാടുകൾ മനുഷ്യർ കഥകൾ ഇവയെല്ലാം ഞാൻ കണ്ടിട്ടുണ്ട്. ഒരു ലോകം എനിക്ക് മുന്നിൽ തുറന്നുവന്നിരുന്നു . ഓഷോ അബ്ദുല്ല യുടെ മകൾ അങ്ങനെയാണ് ആദ്യ ചാൻസിൽ സിവിൽ സർവീസ് പാസായി മലബാറിൽ ആദ്യ മുസ്ലിം IAS കാരിയാവാൻ കാരണം. ആ സ്വപ്നവും ഉപ്പ കാണിച്ച ആ ലോകത്ത് ഞാൻ കണ്ടിരുന്നു. കൂടാതെ ഞാൻ മനസ്സിൽ കുറിച്ച് വച്ച ഈ മുത്തുകൾ ജീവിതത്തിലുടനീളം പാലിക്കാൻ ഞാൻ നോക്കിയിട്ടുണ്ട്.. പെൺകുട്ടികൾക്ക് അതൊരു വലിയ ധൈര്യം തരും..എല്ലാർക്കും തരും.

    അന്ന് മൂപ്പർ പറഞ്ഞു തന്ന ചില കാര്യങ്ങൾ ഇന്നെനിക്കു എല്ലാ പെൺകുട്ടികൾക്കും പറഞ്ഞു കൊടുക്കാൻ തോന്നുന്നുണ്ട് .അതിൽ ചിലതിവിടെ കുറിക്കട്ടെ. എന്നെ ഞാൻ ആക്കിയത് അവയിൽ കയറി നിന്ന് ലോകത്തെ കണ്ടപ്പോഴാണ്. ധൈര്യം ആ നിലനിൽപ്പിലാണ് എന്റെ കൂടെ വന്നത്. കഥകൾ കൊറേ വീണ്ടും എഴുതാനുണ്ട്.. എഴുതാം..
    ഓഷോ അബുദുള്ള മകൾക്കു കൊടുത്ത ഉപദേശത്തിൽ പത്തെണ്ണം താഴെ കുറിക്കുന്നു..ബാക്കി പിന്നെ..സമയം കിട്ടുമ്പോൾ

    1. ലോകത്ത് രണ്ടു മനുഷ്യർ മാത്രംബാക്കിയാവുമ്പോ നമുക്ക് വീട്ടിൽ തിരിച്ചെത്താൻ പറ്റും.അഥവാ power of positive thinking.നിരാശ ഇല്ലാതെ ശുഭാപ്തി വിശ്വാസം വേണ്ടതിനെപറ്റി. ആരെങ്കിലും ഒരാൾ കൂടി ലോകത്ത് ബാക്കിയുണ്ടെങ്കിൽ അയാൾ നമ്മളെ സഹായിക്കും. ഒറ്റയ്ക്ക് ലോകത്ത് ബാക്കിയാവുന്നെങ്കിലെ നിരാശ എന്നാ വാക്ക് വേണ്ടൂ. അത് ഉണ്ടാവില്ലല്ലോ.
    2. ⁠നമ്മൾ ഇല്ലെങ്കിലും നമ്മൾ ചെയ്യുന്ന ജോലി നടക്കും. ചിലപ്പോ കൂടുതൽ ഭംഗിയിൽ നടക്കും. ലോകം നമ്മുടെ തലയിൽ കൂടെയാണ് നടക്കുന്നത് എന്നു തോന്നേണ്ട. നമ്മൾ ഇല്ലെങ്കിലും ലോകം ഇതേ പോലെ ഭംഗിയിൽ നടക്കും . ബാല്യകാല സഖിയിലെ മജീദ് എന്നാ കഥാപാത്രം സുഹറയുടെ മരണം കൽക്കട്ടയിൽ വച്ചുഅറിയുന്നുണ്ട്. അന്ന് ബഷീർ എഴുതുന്നു, ലോകം എല്ലാം പതിവ് പോലെ നടക്കുന്നു . സുഹറ നഷ്ടപ്പെട്ടത് മജീദിന് മാത്രം.
    3. ⁠നമുക്ക് ബഹുമാനം കിട്ടാത്ത സ്ഥലത്തു നിൽക്കരുത്. നമ്മളുടെ അഭിമാനത്തിന്ക്ഷതം സംഭവിക്കുമെന്ന് തോന്നുമ്പോൾ എത്ര കൊമ്പത്താണെങ്കിലും ഇറങ്ങി വരണം. നമ്മക്ക് നമ്മൾ വില കൊടുക്കണം.
    4. ⁠സ്നേഹവും ബഹുമാനവും , എന്ത് വേണമെന്ന് ചോദിച്ചാൽ ബഹുമാനമെന്നു പറയുക. ബഹുമാനമില്ലാത്ത സ്നേഹം ഒരു തരം കണ്ട്രോൾ ആണ്. toxicity യും. അതേസമയം സ്നേഹമില്ലാത്ത ബഹുമാനമുള്ളിടത് നമ്മൾ safe ആണ്.
    5. ⁠നമ്മളെ മുന്നോട്ടുതള്ളാൻ നമ്മൾ മാത്രമേ ഉള്ളൂ. വേറെ ആർക്കും നമ്മളിൽ വല്യ interest കാണില്ല . നമ്മൾ നമ്മളെ മുന്നോട്ടു ഉന്തിയാലേ പോകുള്ളൂ. പിന്നോട്ട് തള്ളാനോ ഒരുപാടു പേര് കാണും.
    6. ⁠സ്വയം സമ്മതിച്ചാലേ പരാജയം സംഭവിക്കുകയുള്ളൂ. ബാക്കിയെല്ലാം ജീവിതത്തിന്റെ ഏറ്റ കുറച്ചിലുകളാണ്. ഒരാൾ സ്വയം സമ്മതിക്കുമ്പോഴേ പരാജയം സംഭവിക്കുന്നുള്ളൂ.
    7. ⁠സൗന്ദര്യം അഥവാ aesthetics വലിയ ഒരു ഘടകമാണ്. അത് നിറമോ മേക്കപ്പോ കൊണ്ടല്ല.ഏത് സാധനത്തിലും സ്ഥലത്തും നമ്മളിലും സൗന്ദര്യം നിലനിർത്തുക. ചെറിയ കുട്ടികൾ പോലും സൗന്ദര്യത്തെ തേടും.സൗന്ദര്യം എല്ലായിടത്തും ഉണ്ടാവുന്നുണ്ടെന്നു നോക്കുക.
    8. ⁠സഹജീവികളോട് ചെയ്യാനുള്ള നന്മ ജീവിച്ചിരിക്കുമ്പോ ചെയ്യുക.
    9. ⁠ലോകം കാണുക, വായിക്കുക,നല്ല ഭക്ഷണം പാകം ചെയ്യാൻ പഠിക്കുക.
    10. ⁠നന്നായി ഉറങ്ങുക
      ഓഷോ അബ്ദുല്ല എന്ന എന്റെ പിതാവ് ഇന്നും കിടന്നാൽ നിമിഷ നേരത്തിൽ ഉറങ്ങി വീഴും. നന്നായി ഭക്ഷണം ഉണ്ടാക്കും. സൗന്ദര്യം എല്ലായിടത്തും നിലനിർത്തും. അലമാരയിൽ വരെ നിലനിർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.
      ജീവിതത്തിൽ ആരോടാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന് വാപ്പ എന്ന ഉത്തരം ഉള്ളിൽ കിടക്കുന്നുണ്ട്. യാദൃശ്ചികമായി നമ്മളാണ് ആദ്യം മരിക്കുന്നതെങ്കിൽ വാപ്പനോട് ഇതൊക്കെ പറയാൻ കൂട്ടുകാരനെ ഏൽപ്പിച്ചിരുന്നു.ഇനിയത് വേണ്ടല്ലോ. ഓഷോ അബ്ദുല്ല എനിക്ക് തുറന്നു തന്ന വായനയുടെ വിശാലമായ ലോകത്തെ പറ്റി എഴുതണമെന്നുണ്ട് . അത് പിന്നീടൊരിക്കലാവട്ടെ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aadhila Abdullah Face book
    Latest News
    സൗദി എന്റെ സ്വന്തം വീടാണ്, എന്നെന്നേക്കുമായി സൗദിയിൽ തുടരും- ക്രിസ്റ്റ്യാനോ റൊണാൾഡോ
    30/06/2025
    ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ശത്രുക്കൾ, അവരെ താഴെയിറക്കുക-ഇറാനിലെ മുതിർന്ന പുരോഹിതൻ ഫത്‌വ പുറപ്പെടുവിച്ചു
    30/06/2025
    ബ്രസീലിയൻ ഭീഷണി കടന്ന് ബയേൺ; ക്വാർട്ടറിൽ യൂറോപ്യൻ സൂപ്പർ പോര്
    30/06/2025
    ഇന്റർ മയാമിയെ മുക്കി പിഎസ്ജി ലോകകപ്പ് ക്വാർട്ടറിൽ; മെസ്സിയും സംഘവും പുറത്ത്
    29/06/2025
    റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version