കൊച്ചി: പുതുവൈപ്പ് ബീച്ചില് കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. കലൂര് സ്വദേശി അഭിഷേക്(22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ഇതില് രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് നഗരത്തില്നിന്നുള്ള ഏഴംഗ സംഘം പുതുവൈപ്പ് ബീച്ചിലെത്തിയത്. അഭിഷേക് തിരയില്പ്പെട്ടപ്പോള് രക്ഷിക്കാനിറങ്ങിയാണ് മറ്റുള്ളവരും അപകടത്തില്പ്പെട്ടതെന്നാണ് വിവരം.
 ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ  Join Our WhatsApp Group
		
		
		
		
	
 
		

