ബെംഗളൂരു– ബാംഗ്ലൂരിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ‘കരൾ’ മെട്രോ വഴി ആശുപത്രിൽ എത്തിച്ച് മെഡിക്കൽ സംഘം. അവയവം കൃത്യസമയത്തെത്തിച്ച് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. വൈറ്റ്ഫീൽഡിലെ വൈദേഹി ആശുപത്രിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള രാജരാജേശ്വരി നഗറിലെ സ്‌പർശ് ആശുപത്രിയിലേക്കാണ് കരൾ മെട്രോയിൽ കൊണ്ടു പോയത്. രാജ്യത്ത് ഇതു രണ്ടാം തവണയാണ് അവയവം കൊണ്ടുപോകാൻ മെട്രോ ഉപയോഗിക്കുന്നത്. ബിഎംആർസിയുടെ യാത്രാ മാനദണ്ഡങ്ങൾ പാലിച്ചാണ് അവയവം കൊണ്ടുപോയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group