പൊന്നാനി– കഴിഞ്ഞ ദിവസം പഠന സ്ഥലത്തു വെച്ച് കുഴഞ്ഞു വീണു മരിച്ച നിഹാൽ(24)ന്റെ വിയോഗത്തിൽ ദുഖഃം വിട്ടുമാറാതെ നാട്ടിലെയും ഗൾഫിലെയും ബന്ധുക്കൾ. സിവിൽ സർവീസ് വിദ്യാർത്ഥിയായിരുന്ന നിഹാൽ പാലയൂർ കാവതിയാട്ട് അമ്പലത്തിനു സമീപം താമസിക്കുന്ന കറുപ്പം വീട്ടിൽ ഏനു – ഫാസില ദമ്പതികളുടെ ഏക മകനാണ്.
ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
ഡൽഹിയിൽ മറ്റൊരു കോഴ്‌സ് ചെയ്തു കൊണ്ടിരുന്ന നിഹാൽ ഏതാനും മാസങ്ങൾക്കു മുൻപാണ് സിവിൽ സർവിസ് പരീക്ഷ പരിശീലനത്തിന് തിരുവനന്തപുരത്ത് എത്തിയത്. ഓണം അവധിക്ക് വ്യാഴാഴ്ച വീട്ടിലേക്ക് വരാനിരിക്കെയായിരുന്നു മരണം സംഭവിച്ചത്. ഒരുമനയൂർ തൈക്കടവ് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ വെള്ളിയാഴ്ച ഖബറക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group