(മുക്കം) കോഴിക്കോട്: മുക്കത്ത് സ്‌കൂട്ടർ നിയന്ത്രംണം വിട്ട് ഗർത്തത്തിലേക്ക് മറിഞ്ഞ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയും കൊടിയത്തൂരിലെ കാരാട്ട് മുജീബിന്റെ മകളുമായ ഫാത്തിമ ജിബിൻ (18) മരിച്ചു. ഞായറാഴ്ച വൈകീട്ട് 7.15-ഓടെയാണ് അപകടമുണ്ടായത്.
മാതാവ് നെജിനാബിയോടൊപ്പം വരുന്നതിനിടെ, കുറ്റിപ്പാലയിൽ നിന്ന് അഗസ്ത്യൻ മുഴിയിലേക്ക് മുക്കം ഹയർ സെക്കൻഡറി സ്‌കൂൾ റോഡ് വഴി വരുന്നതിനിടെ ഇറക്കത്തിൽ വെച്ച് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, വൈദ്യുതി തൂണിലിടിച്ച് താഴ്ച്ചയിലേക്ക് മറിയുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു. കുട്ടിയെ ഉടനെ മുക്കം ഫയർഫോഴ്‌സ് കെ.എം.സി.ടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവിനെയും പരുക്കുകളോടെ കെ.എം.സി.ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ സ്‌കൂട്ടറിന്റെ തൊട്ട് മുന്നിലായി പിതാവും മറ്റൊരു ബൈക്കിലുണ്ടായിരുന്നു. കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിലെ വിദ്യാർത്ഥികളായ ഫാത്തിമ റെന, റാസി എന്നിവർ സഹോദരങ്ങളാണ്.