കൊച്ചി – ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജീവിതാവസാനം വരെ തടവ് വിധിച്ച് പോക്സോ കോടതി. ട്രിപ്പിള്‍ ജീവപര്യന്തം തടവ് ശിക്ഷയാണ് തോപ്പുംപടി സ്വദേശി ശിവന് എറണാകുളം പോക്സോ കോടതി വിധിച്ചിരിക്കുന്നത്. ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 2018 മെയ് മാസത്തിലായിരുന്നു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കേസില്‍ വിചാരണക്കിടെ മറ്റൊരു പോക്സോ കേസിലും ഇയാള്‍ പ്രതിയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group