അബുദാബി: യുഎഇയിലും സൗദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലുമായി പുതിയ ഹോട്ടലുകൾ തുറക്കാൻ പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ റൊട്ടാന ഒരുങ്ങുന്നു. യു.എ.ഇയിൽ രണ്ടും സൗദി അറേബ്യയിൽ 11 എണ്ണവുമടക്കം 20ലേറെ ഹോട്ടലുകളുടെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. ഈ പദ്ധതികളിലായി ആയിരത്തിലേരെ പേർക്കാണ് തൊഴിലവസരമുള്ളത്. ഏറ്റവും കൂടുതൽ പേർക്ക് സൗദിയിലായിരിക്കും ജോലി ലഭിക്കുക.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റൊട്ടാന ഗ്രൂപ്പിന് നിലവിൽ 80 ഹോട്ടലുകളുണ്ട്. അവയിൽ ഭൂരിഭാഗവും യുഎഇയിലാണ് പ്രവർത്തിക്കുന്നത്. സൗദി അറേബ്യ, തുർക്കി, ജോർദാൻ, ഒമാൻ, ഈജിപ്ത്, കോംഗോ, ടാൻസാനിയ എന്നീ രാജ്യങ്ങളിലാണ് മറ്റ് ഹോട്ടലുകൾ പ്രവർത്തിക്കുന്നത്.
അഞ്ച് വർഷത്തിനകം 120 ഹോട്ടലുകൾ എന്നതാണ് തങ്ങളുടെ സ്വപ്നമെന്ന് സിഇഒ ഫിലിപ്പ് ബാൺസ് പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ കമ്പനി ജീവനക്കാരുടെ എണ്ണം 11,000ൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.