റിയാദ് – ഫുഡ് ആന്റ് ബെവറിജസ് മേഖലയിൽ സൗദിയിൽ മികച്ച ശമ്പളമുള്ള തൊഴിലവസരങ്ങളുമായി ആഗോള പാനീയ-ഭക്ഷ്യ കമ്പനിയായ പെപ്‌സികോ. വ്യത്യസ്ത മേഖലകളിലായി, ഹൈസ്‌കൂൾ വിദ്യാഭ്യാസം മുതൽ യോഗ്യത ആവശ്യമായുള്ള നിരവധി ജോലികളാണ് കമ്പനി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
സെയിൽസ്, ഹെൽത്ത് ആന്റ് സേഫ്റ്റി, സപ്ലൈ ചെയ്ൻ, എച്ച്.ആർ, റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് എന്നീ മേഖലകളിലായി 13 ജോലികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പെപ്‌സികോയുടെ ഔദ്യോഗിക പോർട്ടലായ www.pepsicojobs.com-ൽ ലഭ്യമായ വിവരങ്ങൾ പ്രകാരം ജിദ്ദ, ദമ്മാം, ജസാൻ, ഖമീസ്, റിയാദ് എന്നിവടങ്ങളിലാണ് അവസരങ്ങളുള്ളത്.
കീ അക്കൗണ്ട് സൂപ്പർവൈസർ, ഇ.എച്ച്.എസ് സ്‌പെഷ്യലിസ്റ്റ്, സീനിയർ റൂട്ട് സെയിൽസ്മാൻ, സീനിയർ മെർച്ചന്റൈസർ, മെയിന്റനൻസ് / എഞ്ചിനീയറിങ് അസിസ്റ്റന്റ് സൂപ്പർവൈസർ, ആർ ആന്റ് ഡി സയന്റിസ്റ്റ്, എൽ.ഡി ആന്റ് ടി അസിസ്റ്റന്റ് ഷെഡ്യൂളർ, എച്ച്.ആർ അസോക് മാനേജർ, ഇ.എച്ച്.എസ് അസിസ്റ്റന്റ് മാനേജർ പ്രീസെല്ലർ, മെർച്ചന്റൈസിങ് മാനേജർ എന്നിങ്ങനെ പല മേഖലകളിലായാണ് അവസരങ്ങളുള്ളത്.
ജോലികളുടെ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്ക് ക്ലിക്ക് ചെയ്യുക, അല്ലെങ്കിൽ സന്ദർശിക്കുക: www.pepsicojobs.com