ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി മുഖേന മതം അടിസ്ഥാനമാക്കി പൗരത്വം അനുവദിച്ച കേന്ദ്ര സർക്കാർ ഭരണഘടനയെയും സുപ്രിം കോടതിയെയും വെല്ലുവിളിക്കുകയാണെന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് പൗരത്വം അനുവദിച്ചത് അഭയാർത്ഥികളോടുള്ള സ്നേഹം കൊണ്ടല്ല വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്.
മതം പറഞ്ഞ് വോട്ടുപിടിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾ ദയനീയമാംവിധം പരാജയപ്പെടുന്നതിൻ്റെ നിരാശയാണ് തിടുക്കപ്പെട്ടുള്ള ഈ നീക്കത്തിന് പിന്നിൽ. ഇത് കൊണ്ടൊന്നും ജനകീയ പ്രശ്നങ്ങളിൽ നിന്ന് ചർച്ച വഴിതിരിക്കാനാവില്ല. ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ പരാജയമാണെന്നും യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരിയും ജന:സെക്രട്ടറി അഡ്വ: വി കെ ഫൈസൽ ബാബുവും പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group