Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 14
    Breaking:
    • യുപിയിൽ പോലീസ് ഔട്ട്പോസ്റ്റിന് മുന്നിൽ സഹായം തേടി 40 മിനിറ്റോളം ചോര വാർന്ന് യുവാവ് മരിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണം
    • സംസ്ഥാന ചരിത്രത്തിൽ ആദ്യം; ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്ത് ബിജെപി കൗൺസിലർ ആർ സുഗതൻ
    • ചൈനീസ് മൃഗശാലയിൽ കടുവയുടെ ആക്രമണം; മകളെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്ക് ദാരുണാന്ത്യം
    • ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കും; കപ്പലുകൾക്ക് 20% ഫീസ് ഏർപ്പെടുത്തുമെന്ന് ട്രംപ്
    • മുൻ ഖത്തർ അമീറിന്റെ നിര്യാണത്തിൽ അനുശോചനം നേരിട്ട് അറിയിച്ച് സൗദി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    യുപിയിൽ പോലീസ് ഔട്ട്പോസ്റ്റിന് മുന്നിൽ സഹായം തേടി 40 മിനിറ്റോളം ചോര വാർന്ന് യുവാവ് മരിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2026 India Crime 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസിയാബാദ്- ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പോലീസ് പിങ്ക് ബൂത്തിന് മുന്നിൽ സഹായത്തിനായി അപേക്ഷിച്ച് ചോര വാർന്ന് 22-കാരൻ മരിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയും സമയത്തിന് ചികിൽസ ലഭ്യമാക്കാത്തതുമാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. ബിഹാറിലെ സിവാൻ സ്വദേശിയായ രാജ്കുമാർ ആണ് മരിച്ചത്. ജൂലൈ 12-നായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യാത്രക്കൂലിയെച്ചൊല്ലി ഒരു ഓട്ടോറിക്ഷാ ഡ്രൈവറുമായി രാജ്കുമാറിന് തർക്കമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. തർക്കം രൂക്ഷമായതോടെ ഭയന്നോടിയ രാജ്കുമാർ, രക്ഷിക്കണമെന്നഭ്യർത്ഥിച്ച് സമീപത്തുണ്ടായിരുന്ന പോലീസ് പിങ്ക് ബൂത്തിന് മുന്നിലെത്തുകയായിരുന്നു. എന്നാൽ ഈ സമയം ബൂത്ത് അടച്ചിട്ട നിലയിലായിരുന്നു. ഉള്ളിലുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധ തിരിക്കാനായി രാജ്കുമാർ ഗ്ലാസ് വാതിലിൽ ശക്തമായി മുട്ടി. ഇതിനിടയിൽ ഗ്ലാസ് തകരുകയും രാജ്കുമാറിന്റെ കൈകൾക്ക് മാരകമായി പരിക്കേറ്റ് കഠിനമായ രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. പരിക്കേറ്റിട്ടും ഏതാണ്ട് 40 മിനിറ്റോളം രാജ്കുമാർ ഒരു സഹായവും ലഭിക്കാതെ അവിടെത്തന്നെ കിടന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പിന്നീട് ആംബുലൻസിലാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈകളിൽ നിന്ന് ചോരയൊലിച്ച് യുവാവ് റോഡിൽ കിടക്കുന്നതും ആളുകൾ ചുറ്റും കൂടിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

    അതേസമയം, സംഭവത്തിൽ വ്യത്യസ്തമായ വിശദീകരണമാണ് ഗാസിയാബാദ് പോലീസ് നൽകുന്നത്. ഓട്ടോ ഡ്രൈവറും മരിച്ച യുവാവും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് അസിസ്റ്റന്റ് കമ്മീഷണർ ഉപാസന പാണ്ഡെ പറഞ്ഞു. പിങ്ക് ബൂത്തിലെത്തുന്നതിന് മുൻപ് തന്നെ പണമിടപാടുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ രാജ്കുമാറിനെ ആശുപത്രിയിൽ എത്തിച്ചുവെന്നും ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നുമാണ് പൊലീസ് വാദം.

    സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ഡി.സി.പി സിറ്റി ധവാൽ ജയ്‌സ്വാളിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് സമയബന്ധിതമായ ഇടപെടൽ ഉണ്ടായോ എന്ന കാര്യവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളുടെ സത്യാവസ്ഥയും ഈ സംഘം പരിശോധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Up police uttar pradesh
    Latest News
    യുപിയിൽ പോലീസ് ഔട്ട്പോസ്റ്റിന് മുന്നിൽ സഹായം തേടി 40 മിനിറ്റോളം ചോര വാർന്ന് യുവാവ് മരിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണം
    14/07/2026
    സംസ്ഥാന ചരിത്രത്തിൽ ആദ്യം; ജയിലിൽ വെച്ച് സത്യപ്രതി‌ജ്ഞ ചെയ്ത് ബിജെപി കൗൺസിലർ ആർ സുഗതൻ
    14/07/2026
    ചൈനീസ് മൃഗശാലയിൽ കടുവയുടെ ആക്രമണം; മകളെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്ക് ദാരുണാന്ത്യം
    14/07/2026
    ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കും; കപ്പലുകൾക്ക് 20% ഫീസ് ഏർപ്പെടുത്തുമെന്ന് ട്രംപ്
    14/07/2026
    മുൻ ഖത്തർ അമീറിന്റെ നിര്യാണത്തിൽ അനുശോചനം നേരിട്ട് അറിയിച്ച് സൗദി
    14/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.