മുംബൈ– പ്ലാറ്റ്‌ഫോമില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് പിടിച്ചു തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. 39 വയസ്സുകാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. മുംബൈ താനെ ജില്ലയിലെ ദിവ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഇന്നലെ രാവിലെ 5.30ന് ആയിരുന്നു സംഭവം. യുവതിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ദിവ ഈസ്റ്റിലെ താമസക്കാരനായ രാജന്‍ ശിവനാരായണ്‍ സിങ്ങാണ് അറസ്റ്റിലായത്.
യുവതിയും ശിവനാരായണ്‍ സിങും പ്ലാറ്റ്‌ഫോമില്‍ സംസാരിച്ചു നില്‍ക്കവെ വാക്കേറ്റമുണ്ടാവുകയും യുവതിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കുകയും ശ്രമിച്ചു. ഇതിനിടയില്‍ യുവതിയുടെ കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ശിവനാരായണ്‍ സിങ്ങിനെ റെയില്‍വേ പോലീസ് കോണ്‍സ്റ്റബിള്‍ സാഗര്‍ ഷിന്‍ഡെ പിന്തുടര്‍ന്ന് പിടികൂടുകയാണെന്ന് അധികൃതര്‍ അറിയിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.