ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എഎപി 10 വര്‍ഷം പാഴാക്കിയെന്നും ഭരണം ദുരന്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. എഎപി ആപ്ഡ (ദുരന്തം) ആണെന്ന് ജനങ്ങള്‍ക്കു വ്യക്തമായി. അതുകൊണ്ട് ഇവിടെ മുഴങ്ങുന്നത് മോഡി മോഡി എന്നു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയുടെ വികസനം ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രധാനമാണ്. ബിജെപിക്കു മാത്രമെ അതു നേടിയെടുക്കാനാകൂ. ഈ ദുരന്തം ഇനി സഹിക്കില്ല, മാറ്റം കൊണ്ടു വരുമെന്നും ഡല്‍ഹിയില്‍ ഒരു റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
ദല്‍ഹി മുഖ്യന്ത്രിയുടെ ഔദ്യോഗിക വസതി പണിയാന്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അനാവശ്യമായി പണം ചെലവഴിച്ചെന്നും മോഡി ആരോപിച്ചു. തനിക്കു വേണമെങ്കില്‍ ആഡംബര വീട് പണിയാമായിരുന്നെന്നും എന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി വീടു നിര്‍മ്മിക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കിയതെന്നും മോഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രം ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടയുന്നുവെന്ന ആരോപണം തെറ്റാണെന്നതിന് മുഖ്യമന്ത്രിയുടെ ഈ വീടു പണി തെളിവാണെന്നും മോഡി പറഞ്ഞു.