ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു പറ്റം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു. പുതിയ നിയമത്തിലെ ചില വിവാദ വകുപ്പുകളുമായി ബന്ധപ്പെട്ട കടുത്ത ചോദ്യങ്ങളാണ് കോടതി കേന്ദ്ര സര്‍ക്കാരിനോട് തുടക്കത്തില്‍ തന്നെ ഉന്നയിച്ചത്. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ മുസ്ലിം അല്ലാത്ത അംഗത്തെ ഉള്‍പ്പെടുത്തുന്നതിലെ അസ്വാഭാവികത സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹിന്ദു ബോര്‍ഡുകളില്‍ മുസ്ലിംകളെ അനുവദിക്കുമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group