ന്യൂദൽഹി- വഖഫ് നിയമഭേദഗതി സംബന്ധിച്ച ഹരജി സുപ്രീം കോടതി പുതിയ ബെഞ്ചിലേക്ക് മാറ്റി. വിരമിക്കാൻ ആയതിനാൽ ഈ കേസിൽ താൻ ഇനി വാദം കേൾക്കുന്നില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിച്ചു. തുടർന്ന് പുതിയ ചീഫ് ജസ്റ്റിസ് ആയ ബി.ആർ ഗവായിയുടെ ബെഞ്ചിലേക്ക് കേസ് മാറ്റി. കേസ് അടുത്ത വ്യാഴാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.
അടുത്തിടെ കേന്ദ്രം പാസാക്കിയ വഖഫ് (ഭേദഗതി) നിയമം, 2025 ന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികളാണ് ബെഞ്ച് മാറ്റിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. മെയ് 13 ന് ചീഫ് ജസ്റ്റിസ് ഖന്ന സ്ഥാനത്തുനിന്ന് വിരമിക്കും. ജസ്റ്റിസ് ബിആർ ഗവായിയാണ് അടുത്ത ചീഫ് ജസ്റ്റിസ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group