കോഴിക്കോട്– കാലിക്കറ്റ് യുണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ തുടർഭരണം സ്വന്തമാക്കി എംഎസ്എഫ്-കെഎസ്‍യു മുന്നണിയായ യുഡിഎസ്എഫ്. തുടർച്ചയായ രണ്ടാം തവണയാണ് എസ്എഫ്ഐ നേതൃത്വത്തിലുള്ള ഇടതുപക്ഷ വിദ്യാർത്ഥി സഖ്യത്തെ പരാജയപ്പെടുത്തി യുഡിഎസ്എഫ് ഭരണത്തിലെത്തുന്നത്.
ഈ വർഷവും വനിത ചെയർപേഴ്സൺ ആണ് യൂണിയനെ നയിക്കുക. എംഎസ്എഫ് പ്രതിനിധിയായ ഷിഫാന പികെയാണ് (കെകെടിഎം ഗവ. കോളേജ്, കൊടുങ്ങല്ലൂർ) ചെയർപേഴ്സൺ ആയി ജയിച്ചത്. കഴിഞ്ഞ വർഷം കെഎസ്‍യു പ്രതിനിധി പാലക്കാട് വിക്ടോറിയ കോളേജിലെ നിദിൻ ഫാത്തിമയായിരുന്നു യൂണിയൻ അധ്യക്ഷ.
വൈസ് ചെയർമാൻ ആയി എംഎസ്എഫിലെ മുഹമ്മദ് ഇർഫാൻ എസി (എംഎച്ഇസ് കോളേജ്, ചെരണ്ടത്തൂർ), ലേഡി വൈസ് ചെയർമാൻ നാഫിയ ബിർറ (എസ്എൻഇഎസ് കോളേജ്, കുന്ദമംഗലം), സെക്രട്ടറി സുഫിയാൻ വി (ഫറൂഖ്, കോട്ടക്കൽ), ജോയന്റ് സെക്രട്ടറി അനുഷ റോബി (ഗവ. ലോ കോളേജ്) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടുള്ളത്.
എക്സിക്യൂട്ടീവ് അംഗങ്ങളായി മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സൽമാനുൽ ഫാരിസ് ബിൻ അബ്ദുള്ള (ഇഎംഇഎ കോളേജ്, കൊണ്ടോട്ടി), കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സഫ്‍വാൻ ശഹീം (ഫറൂഖ് കോളേജ്, കോഴിക്കോട്), എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. പാലക്കാട്, തൃശൂർ, വയനാട് എന്നീ ജില്ലകളിലെ എക്സിക്യൂട്ടീവ് സീറ്റിൽ മാത്രമാണ് എസ്എഫ്ഐക്ക് വിജയിക്കാനായത്.