ഹൈദരാബാദ്– പ്രശസ്ത തെലുങ്ക് ടെലിവിഷന്‍ അവതാരികയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. സ്വേച്ച വൊടാള്ക്കറെയാണ് ജവഹര്‍ നഗറിലെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ അവതാരിക മാനസിക സമ്മര്ദ്ദത്തിലായിരുന്നെവെന്നാണ് അറിയാന്‍ കഴിഞ്ഞത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
പൊതു-സാമൂഹിക പ്രശ്നങ്ങൾ സംബന്ധിച്ച പരിപാടികളുടെ അവതാരകയായിരുന്നു സ്വേച്ച. മരണത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് സമൂഹമാധ്യമത്തില്‍ വൈകാരിക സന്ദേശം പങ്കുവെച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group